Home Featured ഭക്ഷണത്തില്‍ ഓന്തിനെ കണ്ടു;അൻപതോളം വിദ്യാര്‍ത്ഥികള്‍ക്ക് വയറുവേദനയും ഛർദ്ദിയും

ഭക്ഷണത്തില്‍ ഓന്തിനെ കണ്ടു;അൻപതോളം വിദ്യാര്‍ത്ഥികള്‍ക്ക് വയറുവേദനയും ഛർദ്ദിയും

by admin

ദില്ലി: ബീഹാറില്‍ അൻപതോളം വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ. സ്കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. കുട്ടികള്‍ക്ക് വയറ് വേദനയും ഛർദ്ദിയും ഉണ്ടായതിനെ തുടർന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം, വിഷയത്തിൽ ആശുപത്രി അധികൃതർ പ്രതികരണവുമായി രം​ഗത്തെത്തിയിട്ടുണ്ട്. കുട്ടികളുടെ ആരോ​ഗ്യ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 

ബീഹാറിലെ സീതാർമഹി ജില്ലയിലെ പ്രൈമറി സ്കൂളിലാണ് സംഭവം. ഇന്നലെ സ്കൂളിലെ ഉച്ചഭക്ഷണം കുട്ടികൾ കഴിച്ചിരുന്നു. തുടർന്ന് കുട്ടികൾക്ക് വയറുവേദനയും ഛർദ്ദിയും ഉണ്ടാവുകയായിരുന്നു. ഇതിനെ തുടർന്നാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.  അതിനിടെ, ഭക്ഷണത്തില്‍ നിന്ന് ഓന്തിനെ കണ്ടെന്ന് കുട്ടികള്‍ പറഞ്ഞതായി സദ‌ർ ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു. കുട്ടികളുടെ ഛർദ്ദിയും വയറ് വേദനയും മാറിയതായും നിരീക്ഷണത്തില്‍ തുടരുന്നതായും ഡോക്ടർ സുധ ത്സാ അറിയിച്ചു. 

You may also like

error: Content is protected !!
Join Our WhatsApp Group