Home Featured രാജ്യത്ത് എല്ലാവർക്കും തുല്യ അവകാശമാണെന്ന് സിദ്ധരാമയ്യ

രാജ്യത്ത് എല്ലാവർക്കും തുല്യ അവകാശമാണെന്ന് സിദ്ധരാമയ്യ

by admin

ബെംഗളൂരു ∙ രാജ്യത്ത് എല്ലാ വിഭാഗക്കാരും ഒത്തൊരുമയോടെ കഴിയാനാണ് ഭരണഘടന വിഭാവനം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. എല്ലാവർക്കും ഒരേ അവകാശങ്ങളാണുള്ളത്. എല്ലാ മതസ്ഥർക്കും സംസ്ഥാനത്ത് സമാധാനപൂർണമായ ജീവിതം ഉറപ്പുവരുത്താൻ കോൺഗ്രസ് സർക്കാർ ബാധ്യസ്ഥരാണെന്നും സിദ്ധരാമയ്യ പറഞ്ഞു. സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ (എസ്എസ്എഫ്) സുവർണ ജൂബിലിയുടെ ഭാഗമായുള്ള ‘സംവിധാൻ യാത്ര’യുടെ സമാപനവും കർണാടക സംസ്ഥാന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അബ്ദുൽ ഹമീദ് മുസല്യാർ അധ്യക്ഷത വഹിച്ചു.

കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ മുഖ്യപ്രഭാഷണം നടത്തി. ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, നിയമസഭാ സ്പീക്കർ യു.ടി.ഖാദർ, മന്ത്രി സമീർ അഹമ്മദ് ഖാൻ, ജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്റ് സി.എം.ഇബ്രാഹിം, കർണാടക പിസിസി വർക്കിങ് പ്രസിഡന്റ് സലീം അഹമ്മദ്, എൻ.എ.ഹാരിസ് എംഎൽഎ, ടി.എൻ.പ്രതാപൻ എംപി, പേരോട് അബ്ദുറഹ്മാൻ സഖാഫി, കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി, കർണാടക മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് മുഹമ്മദ് ഫാസിൽ, വഖഫ് ബോർഡ് ചെയർമാൻ അൻവർ പാഷ, ഫസൽ കോയമ്മ തങ്ങൾ എന്നിവർ പ്രസംഗിച്ചു. 

വിദ്യാഭ്യാസം, ആത്മീയത വിഷയങ്ങളിൽ പൊൻമള അബ്ദുൽ ഖാദർ മുസല്യാർ, ഡോ.അബ്ദുൽ ഹക്കീം അസ്ഹരി, തലക്കാട് ചിക്കരഞ്ജെ ഗൗഡ, എസ്.പി.ഹംസ സഖാഫി, എച്ച്.ഐ.ഇബ്രാഹിം മഅദനി, ജി.എം.സഖാഫി, എൻ.കെ.എം.ശാഫി സഅദി എന്നിവർ ക്ലാസുകൾക്കു നേതൃത്വം നൽകി. ‘നമ്മൾ ഇന്ത്യൻ ജനത’ എന്ന പ്രമേയത്തിൽ ശ്രീനഗറിൽ തുടങ്ങിയ സംവിധാൻ യാത്ര 20 സംസ്ഥാനങ്ങൾ പിന്നിട്ടാണ് ബെംഗളൂരുവിൽ സമാപിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group