പ്രമുഖ തെന്നിന്ത്യൻ ചലച്ചിത്ര താരം ആര്‍. എസ് ശിവാജി(66) അന്തരിച്ചു. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. സഹസംവിധായകൻ,സൗണ്ട് ഡിസൈനര്‍, ലൈൻ പ്രൊഡ്യൂസര്‍ എന്നീ നിലകളിലൊക്കെ ശിവാജി പ്രവര്‍ത്തിച്ചിട്ടുണ്ട്.
1981-ല്‍ പുറത്തെത്തിയ പന്നീര്‍ പുഷ്പങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ശിവാജി നടനായി അരങ്ങേറ്റം കുറിച്ചത്. ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ താരം 80കളിലേയും 90കളിലേയും കമല്‍ഹാസൻ ചിത്രങ്ങളിലെ സ്ഥിരസാന്നിധ്യമായിരുന്നു.
ധാരാള പ്രഭു, സുരറൈ പോട്ര്, കോലമാവ് കോകില, ഗാര്‍ഗി എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങളുടേയും ഭാഗമായിട്ടുണ്ട്. യോഗി ബാബു കേന്ദ്ര കഥാപാത്രമായെത്തിയ ‘ലക്കി മാനാണ്’ ശിവാജിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അപൂര്‍വ സഹോദരങ്ങള്‍, മൈക്കിള്‍ മദൻ കാമരാജൻ, ഉന്നൈപ്പോല്‍ ഒരുവൻ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളും ഏറെ ശ്രദ്ധ നേടി. ലോകേഷ് കനകരാജ് ഒരുക്കിയ കമല്‍ഹാസൻ ചിത്രം വിക്രമിലും ആര്‍. എസ് ശിവാജി അഭിനയിച്ചിരുന്നു.മായ സന്താന ഭാരതി സഹോദരനാണ്.
നടന്‍ ആര്‍ മാധവനെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു
പൂനെ: പ്രമുഖ നടനും സംവിധായകനുമായ ആര്‍.നടന്‍ ആര്‍ മാധവനെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു
മാധവനെ പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പ്രസിഡന്റ്, ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. സംവിധായകന്‍ ശേഖര്‍ കപൂറിന് പകരക്കാരനായാണ് മാധവന്‍ സ്ഥാനത്തേക്ക് എത്തുന്നത്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
എഫ്ടിഐഐയുടെ പ്രസിഡന്റും ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാനായും നാമനിര്‍ദേശം ചെയ്യപ്പെട്ട മാധവന്‍ജിക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങളെന്ന് അദ്ദേഹം കുറിച്ചു. താങ്കളുടെ വിപുലമായ അനുഭവസമ്ബത്തും ശക്തമായ ധാര്‍മികതയും ഈ ഇന്‍സ്റ്റിറ്റ്യൂട്ടിനെ സമ്ബന്നമാക്കുമെന്നും നല്ല മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും ഉയര്‍ന്ന തലത്തിലേക്ക് കൊണ്ടുപോകുമെന്നും എനിക്ക് ഉറപ്പുണ്ടെന്നും അനുരാഗ് ഠാക്കൂര്‍ ആശംസിച്ചു.എനിക്ക് നല്‍കിയ ഈ ബഹുമതിക്കും ആശംസകള്‍ക്കും നന്ദിയുണ്ടെന്നും പ്രതീക്ഷക്കൊത്ത് ഉയരാന്‍ പരമാവധി ശ്രമിക്കുമെന്നും മാധവന്‍ മറുപടി നല്‍കുകയും ചെയ്തു.
53 കാരനായ മാധവന്‍ നിരവധി തമിഴ്, ഹിന്ദി, കന്നട, തെലുങ്ക്, മലയാളം സിനിമകളില്‍ നടന്‍ എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഐഎസ്‌ആര്‍ഒ ചാരക്കേസിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ‘റോക്കട്രി ദി നമ്ബി എഫക്‌ട്’ എന്ന സിനിമയിലൂടെ സംവിധായകനായും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിന് മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ഈ വര്‍ഷത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിരുന്നു. ചിത്രത്തില്‍ നമ്ബി നാരായണന്റെ വേഷം അവതരിപ്പിച്ചതും മാധവനായിരുന്നു.