രജനികാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘ജയിലര്‍’ ഒടിടിയിലേക്ക്.സെപ്റ്റംബര്‍ ഏഴ് മുതല്‍ ആമസോണ്‍ പ്രൈമില്‍ സ്ട്രീമിങ് ആരംഭിക്കും. മലയാളം ഉള്‍പ്പടെ അഞ്ച് ഭാഷകളില്‍ ചിത്രം ഒടിടി റിലീസായി എത്തുന്നു. രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക് ബസ്റ്റര്‍ ഹിറ്റായ ചിത്രമാണ് ‘ജയിലര്‍’.നെല്‍സണ്‍ ദിലീപ്കുമാറാണ് ‘ജയിലര്‍’സംവിധാനം ചെയ്തിരിക്കുന്നത്.
സണ്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.ചിത്രത്തില്‍ മോഹന്‍ലാല്‍, ശിവരാജ്കുമാര്, ജാക്കി ഷ്റോഫ് എന്നിവര്‍ അതിഥി വേഷങ്ങളിലെത്തുന്നു. വിനായകന് ആണ് വില്ലന്‍ വേഷത്തില്‍.തമന്ന, രമ്യ കൃഷ്ണന്, യോഗി ബാബു, സുനില്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ഓഗസ്റ്റ് പത്തിനാണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്തത്.തമന്ന, രമ്യ കൃഷ്ണന്, യോഗി ബാബു, സുനില്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ഓഗസ്റ്റ് പത്തിനാണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്തത്.
കാന്താര നായകന് ഋഷഭ് ഷെട്ടി ബോളിവുഡിലേക്ക്
കാന്താര നായകന് ഋഷഭ് ഷെട്ടി ബോളിവുഡിലേക്ക് ചേക്കേറുന്നു. പാന്‍ ഇന്ത്യന്‍ ചിത്രത്തിന് കൈകോര്‍ക്കുന്നത് പ്രശസ്ത സംവിധായകന് അശുതോഷ് ഗൗരിക്കറുമായാണ്. രണ്ടിലധികം തവണ കൂടികാഴ്ച നടത്തിയെന്നും ഋഷഭ് ഷെട്ടി അശുതോഷിനൊപ്പം തിരക്കഥ രചനയില്‍ പങ്കുചേര്‍ന്നുവെന്നും പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.
അടുത്ത രണ്ടുമാസത്തിനിടെ പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കും. കാന്തരയുടെ പ്രീക്വല്‍ ജോലികള്‍ പൂര്ത്തിയായല് 2024-ഓടെ ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടാകും.
2022ല്‍ ഏറ്റവും അധികം കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ നാലാം സ്ഥാനത്തായിരുന്നു കന്നടയില്‍ നിന്നെത്തി ആരാധകരുടെ മനം കവര്‍ന്ന കാന്താര എന്ന ചിത്രം. കാന്തരയുടെ സീക്വല്‍ അഞ്ചു ഭാഷകളിലാണ് ഒരുങ്ങുന്നത്.