ബഹുനില കെട്ടിടത്തിന്റെ പതിനൊന്നാം നിലയില്‍നിന്ന് ചാടിയ പതിനഞ്ച് വയസുകാരി മരിച്ചു. ബംഗളൂരുവിലെ ബെല്ലന്തൂരില്‍ ചൊവ്വാഴ്ചയാണ് സംഭവം.നഗരത്തിലെ സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി സ്ഥിരമായി ക്ലാസ്സില്‍ പോകാറില്ലെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയും കുടുംബവും കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്ബാണ് തമിഴ്നാട്ടില്‍നിന്നും ബംഗളൂരുവിലേക്ക് താമസം മാറിയത്. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി.
ഭാര്യാ സഹോദരിക്കൊപ്പമുള്ള ഫോട്ടോ ഇന്‍സ്റ്റയിലിട്ടു; ബിഹാറില്‍ യുവാവ് സുഹൃത്തിനെ വെടിവെച്ചുകൊന്നു
ഭാര്യാ സഹോദരിയുമായി വഴിവിട്ട ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ സുഹൃത്തിനെ യുവാവ് വെടിവെച്ചു കൊന്നു. ബിഹാര്‍ മുൻഗര് സ്വദേശി വിപുലാണ് കൊല്ലപ്പെട്ടത്.ഇൻസ്റ്റഗ്രാമില്‍ ഭാര്യാ സഹോദരിക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് സംഭവം. പ്രതി സാജൻ കുമാറിനെയും നാലു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തുക്കള്‍ വിളിച്ചതിന്റെ അടിസ്ഥാനത്തില്‍ മദ്യപാന സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തിയതാണ് വിപുല്‍. മദ്യലഹരിയിലായിരുന്ന സാജൻ മറ്റു സുഹൃത്തുക്കളുടെ സഹായത്തോടെയാണ് കൊലപാതകം നടത്തിയത്.ശങ്കര്‍ പാസ്വാൻ, വിക്കി കുമാര്‍, മുഹമ്മദ് സാജിദ്, പവൻ മണ്ഡല് തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്. തന്റെ ഭാര്യാ സഹോദരിയുമായുള്ള ബന്ധത്തില്‍ വിപുലിനോട് സാജന് ശത്രുത ഉണ്ടായിരുന്നു.
ബന്ധം അവസാനിപ്പിക്കാൻ പലതവണ ഇയാള്‍ ആവശ്യപ്പെട്ടെങ്കിലും വിപുല്‍ തയാറായില്ല. ഇതോടെയാണ് സുഹൃത്തുക്കളുമായി ചേര്‍ന്ന് കൊലപ്പെടുത്താൻ പദ്ധതിയിട്ടത്. സാജൻ വിപുലിന്റെ ഭാര്യയെയും ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു.