ബംഗളൂരൂ> ബംഗളൂരുവില് മലയാളി യുവതിയെ പങ്കാളി തലയ്ക്കടിച്ച് കൊന്നു.ബംഗളൂരു ബേഗൂരിന് അടുത്തുള്ള ന്യൂ മികോലേ ഔട്ടിലാണ് സംഭവം.
24കാരിയായ തിരുവനന്തപുരം ആറ്റിങ്ങള് സ്വദേശിനി പത്മാദേവിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മൂന്ന് വര്ഷമായി ഒന്നിച്ച് താമസിച്ച് വരികയായിരുന്നു ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇരുവരും.
സംഭവത്തെ കുറിച്ച് ബേഗൂര്‍ പൊലീസ് പറയുന്നത് ഇങ്ങനെ: ബേഗൂരിന് അടുത്തുള്ള ന്യൂ മികോ ലേ ഔടില്‍ ശനിയാഴ്ച (26.08.2023) രാത്രിയാണ് കൊലപാതകമുണ്ടായത്. ദേവയെ വൈഷ്ണവ് കുകര്‍ കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് വിവരം.
ഇരുവര്‍ക്കും ഇടയില്‍ സംഭവദിവസം വാക് തര്‍ക്കമുണ്ടായിരുന്നുവെന്നും ബഹളം കേട്ടതായും അയല്‍വാസികള്‍ മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു. പഠന കാലം മുതല്‍ പ്രണയത്തിലായിരുന്ന ഇരുവരും കഴിഞ്ഞ മൂന്ന് വര്ഷമായി ഒന്നിച്ച് താമസിച്ച് വരികയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.