Home Featured റമ്മി: ‘ഓണ്‍ലൈന്‍ ഗെയിമിംഗ് പ്രോത്സാഹിപ്പിക്കുന്നു’; ഷാരൂഖിന്റെ വീടിനുമുന്നില്‍ പ്രതിഷേധം

റമ്മി: ‘ഓണ്‍ലൈന്‍ ഗെയിമിംഗ് പ്രോത്സാഹിപ്പിക്കുന്നു’; ഷാരൂഖിന്റെ വീടിനുമുന്നില്‍ പ്രതിഷേധം

by admin

മുംബൈ: ഓണ്‍ലൈൻ ഗെയിമിംഗ് ആപ്ലിക്കേഷനെ പിന്തുണച്ചതില്‍ നടൻ ഷാരൂഖ് ഖാനെതിരെ പ്രതിഷേധം. നടന്റെ വസതിയായ മന്നത്തിന് മുന്നിലാണ് പ്രതിഷേധക്കാര്‍ തടിച്ചുകൂടിയത്.

തുടര്‍ന്ന് മുംബൈ പൊലീസും മന്നത്തിന് മുന്നില്‍ വിന്യസിച്ചു. ഇത്തരമൊരു പരസ്യത്തില്‍ ഷാരൂഖ് അഭിനയിക്കാൻ പാടില്ലായിരുന്നെന്ന് പറഞ്ഞ് ശനിയാഴ്ച ഉച്ചമുതല്‍ ഒരുസംഘമാളുകള്‍ അദ്ദേഹത്തിന്റെ വസതിയായ മന്നത്തിന് മുന്നില്‍ പ്രതിഷേധിക്കുകയാണ്.

ഒരു ഓണ്‍ലൈൻ റമ്മി പോര്‍ട്ടല്‍ അടുത്തിടെ ഷാരൂഖ് ഖാനെ തങ്ങളുടെ ഗെയിംസ് പ്ലാറ്റ്‌ഫോമിന്റെ ബ്രാൻഡ് അംബാസഡറാക്കിയിരുന്നു. ആപ്പിനായി അദ്ദേഹം ഒരു പ്രൊമോയും ഷൂട്ട് ചെയ്തിരുന്നു. ഇതിനെതിരെ അണ്‍ടച്ച്‌ യൂത്ത് ഫൗണ്ടേഷൻ എന്ന സംഘടനയുടെ നേതൃത്വത്തിലാണിപ്പോള്‍ പ്രതിഷേധം നടക്കുന്നത്. ഓണ്‍ലൈൻ ഗെയിമിംഗ് ആപ്ലിക്കേഷനുകള്‍ക്കെതിരെയും ഓണ്‍ലൈൻ ഗെയിം പോര്‍ട്ടലുകള്‍ക്കെതിരെയും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംഘം അറിയിച്ചു.

ഈ പ്ലാറ്റ്‌ഫോമുകള്‍ യുവാക്കളെ വഴിതെറ്റിക്കുന്നുവെന്നും അഴിമതി നിറഞ്ഞ സ്വാധീനം ചെലുത്തുന്നുവെന്നും പ്രതിഷേധക്കാര്‍ പറയുന്നു. പ്രതിഷേധത്തില്‍ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മന്നത്തിന് ചുറ്റുമുള്ള പരിസരങ്ങളില്‍ പ്രതിഷേധക്കാരെ തടയാൻ മുംബൈ പൊലീസ് സുരക്ഷയൊരുക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയിയല്‍ പ്രചരിക്കുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group