Home Featured 25 കോടി വില വരുന്ന കിങ് ഫിഷര്‍ ബിയര്‍ പിടിച്ചെടുത്ത് എക്‌സൈസ്

25 കോടി വില വരുന്ന കിങ് ഫിഷര്‍ ബിയര്‍ പിടിച്ചെടുത്ത് എക്‌സൈസ്

by admin

മൈസൂരു: കര്‍ണാടകയില്‍ 25 കോടിരൂപ വില വരുന്ന ബിയര്‍ എക്‌സൈസ് വകുപ്പ് പിടിച്ചെടുത്തു. കെമിക്കല്‍ ടെസ്റ്റില്‍ പ്രശ്‌നമുണ്ടെന്ന് കണ്ടെത്തിയ കിങ് ഫിഷര്‍ ബിയറാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത ബിയറുകള്‍ നശിപ്പിച്ചു കളയാന്‍ എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

മൈസൂരു ജില്ലയിലെ നനഞ്ചന്‍ഗുഡിയിലെ യുണൈറ്റഡ് ബ്രൂവറീസില്‍ നിര്‍മ്മിച്ച കിങ് ഫിഷര്‍ ബിയറിന്റെ സ്‌ട്രോങ്, അള്‍ട്രാ ബ്രാന്‍ഡുകളുടെ 7സി, 7ഇ ബാച്ചുകളിലെ ബിയറുകളാണ് നശിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പരിശോധനയില്‍, ബിയര്‍ മനുഷ്യ ഉപയോഗത്തിന് യോജിച്ചതല്ലെന്ന് ഇന്‍ ഹൗസ് കെമിസ്റ്റ് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ബിയര്‍ പിടിച്ചെടുത്ത് നശിപ്പിക്കാന്‍ എക്‌സൈസ് വകുപ്പ് ഉത്തരവിട്ടത്. അതേസമയം, വിഷയത്തില്‍ യുണൈറ്റഡ് ബ്രൂവറീസ് പ്രതികരണം നടത്തിയിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group