Home Featured കർണാടക:കാണാതായ മകന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി; വിയോഗം താങ്ങാനാകാതെ ജീവനൊടുക്കി പിതാവ്

കർണാടക:കാണാതായ മകന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി; വിയോഗം താങ്ങാനാകാതെ ജീവനൊടുക്കി പിതാവ്

by admin

മംഗളൂരു: കാണാതായ മകന്റെ മൃതദേഹം പുഴയോരത്ത് കണ്ടെത്തിയ സംഭവത്തിന് പിന്നാലെ മനോവിഷമം താങ്ങാനാകാതെ പിതാവ് ജീവനൊടുക്കി. കുമ്പള ബംബ്രാണയിലെ കെ ലോകേഷ് (52) എന്നയാളാണ് മകൻ രാജേഷിന്റെ (26) വിയോഗം താങ്ങാനാവാതെ കടലിൽ ചാടി ജീവനൊടുക്കിയത്.ലോകേഷിന്റെ മൃതദേഹം ഉള്ളാൾ തീരത്ത് അടിഞ്ഞ നിലയിൽ കണ്ടെത്തി. ലോകേഷിന്റെ മകൻ രാജേഷിനെ കാണാതായതിന് പിന്നാലെ മൃതദേഹം കഴിഞ്ഞമാസം നേത്രാവതി നദിയുടെ കരയിൽ കണ്ടെത്തിയിരുന്നു.

ഈ സംഭവത്തോടെ ലോകേഷ് ഏറെ അസ്വസ്ഥനായിരുന്നു. താൻ മരിക്കാൻ പോവുകയാണെന്ന് തിങ്കളാഴ്ച രാത്രി സുഹൃത്തുക്കളെ വാട്‌സ് ആപിലൂടെ അറിയിച്ചതിന് ശേഷമാണ് ഇയാൾ കടലിൽ ചാടിയതെന്ന് പോലീസ് പറഞ്ഞു.‘ഞാൻ സോമേശ്വറിലേക്ക് പോവുന്നു. കടലിൽ ചാടാനാണ്. ജഡം ഉള്ളാൾ തീരത്തടിഞ്ഞോളും. മൊബൈൽ ഫോൺ കൊണ്ടുപോവുന്നില്ല, വീട്ടിൽ വെക്കുന്നു’-എന്നായിരുന്നു ലോകേഷിന്റെ സന്ദേശം. ഈ മെസേജ് കണ്ട കൂട്ടുകാർ ലോകേഷിന്റെ നമ്പറിലേക്ക് വിളിച്ചപ്പോൾ വീട്ടുകാരാണ് ഫോണെടുത്തത്.

തുടർന്ന് ഉള്ളാൾ പോലീസിന് വിവരം നൽകിയതിനെ തുടർന്ന് നടത്തിയ തിരച്ചലിൽ ചൊവ്വാഴ്ച രാവിലെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group