ബെംഗളൂരുവിൽ തെറ്റായ ദിശയിൽ കാറോടിക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ച മറ്റൊരു കാർ യാത്രക്കാരനുനേരെ കൈയേറ്റ ശ്രമം. തിങ്കളാഴ്ച രാത്രി വൈറ്റ്ഫീൽഡ് ഐ.ടി.പി.എൽ. റോഡിലാണ് സംഭവം.
വൈറ്റ്ഫീൽഡ് പോലീസ് കേസെടുത്ത് കാർ കസ്റ്റഡിയിലെടുത്തു. തിരക്കേറിയ വൺവേയിൽ എതിർദിശയിൽ കൂടി വാഹനമോടിക്കുന്നതിന്റെ ദൃശ്യമാണ് മറ്റൊരു കാർ യാത്രക്കാരൻ ചിത്രീകരിച്ചത്. ഇതു കണ്ട കാർ ഡ്രൈവർ മൊബൈൽ തട്ടിക്കളയുകയും കൈയേറ്റത്തിന് ശ്രമിക്കുകയുമായിരുന്നു.