Home Featured ഗോ​വ​ധ നി​രോ​ധ​ന നിയമം : സംസ്ഥാനത്തു ഇറച്ചി കടകൾ കത്തിച്ചു

ഗോ​വ​ധ നി​രോ​ധ​ന നിയമം : സംസ്ഥാനത്തു ഇറച്ചി കടകൾ കത്തിച്ചു

by admin

ബെംഗളൂരു: സംസ്ഥാനത്ത്ഗോ​വ​ധ നി​രോ​ധ​ന -ക​ന്നു​കാ​ലി സം​ര​ക്ഷ​ണ ഭേ​ദ​ഗ​തി നി​യ​മം പ്രാ​ബ​ല്യ​ത്തി​ല്‍​ വ​ന്ന​തി​ന്​ പി​ന്നാ​ലെ ഇറച്ചി കടകള്‍ക്ക് നേരെ ആക്രമണം.

മംഗളൂരു ഒലാപേട്ടിലെ തൊക്കോട്ട് മാര്‍ക്കറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന മൂന്നു ഇറച്ചികടകളാണ് അക്രമികള്‍ തീയിട്ടത്. താല്‍കാലിക ഷെഡ്ഡില്‍ പ്രവര്‍ത്തിച്ചിരുന്ന ലത്തീഫ്, ഖാദര്‍, ഹനീഫ് എന്നിവരുടെ ഉടമസ്ഥതയിലുള്ള കടകളാണ് അഗ്നിക്കിരയായത്. സംഭവത്തില്‍ ശക്തമായ പ്രതികരണവുമായി മംഗളൂരു എം.എല്‍.എ യു.ടി. ഖാദര്‍ രംഗത്തെത്തി.

കുറ്റവാളികളെ അറസ്റ്റ് ചെ‍യ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രദേശത്തെ സമാധാനം തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സാമൂഹ്യവിരുദ്ധരെ അമര്‍ച്ച ചെയ്യണം. ഇറച്ചികടകള്‍ നടത്താന്‍ ആവശ്യമായ സൗകര്യങ്ങള്‍ നഗരസഭ ഒരുക്കണമെന്നും യു.ടി. ഖാദര്‍ ആവശ്യപ്പെട്ടു

ഗോ​വ​ധ നി​രോ​ധ​ന ഭേ​ദ​ഗ​തി നി​യ​മത്തിന്‍റെ മറയാക്കി കന്നുകാലി വാഹനത്തി​ന്‍റെ ഡ്രൈവര്‍ക്ക് നേരെ ശനിയാഴ്ച​ ആള്‍ക്കൂട്ട മര്‍ദനം നടന്നിരുന്നു.

റാ​ണി​ബെ​ന്നൂ​രി​ല്‍​ നി​ന്ന്​ ശൃം​ഗേ​രി വ​ഴി മം​ഗ​ളൂ​രു​വി​ലേ​ക്ക്​ 34 ക​ന്നു​കാ​ലി​ക​ളു​മാ​യി വ​രു​ക​യാ​യി​രു​ന്ന ര​ണ്ട്​ വാ​ഹ​ന​ങ്ങ​ള്‍ താ​ണി​ക്കൊ​ഡു ചെ​ക്ക്​​പോ​സ്​​റ്റി​ന്​ സ​മീ​പം ആ​ള്‍​ക്കൂ​ട്ടം ത​ട​യു​ക​യാ​യി​രു​ന്നു. ഒ​രു വാ​ഹ​ന​ത്തി​ലെ ​ഡ്രൈ​വ​ര്‍ ഒ​ടി ​ര​ക്ഷ​പ്പെ​ട്ടു.

ര​ണ്ടാ​മ​ത്തെ വാ​ഹ​ന​ത്തി​ലെ ഡ്രൈ​വ​റാ​യ ദാ​വ​ന്‍​ക​​ര സ്വ​ദേ​ശി ആ​ബി​ദ്​ അ​ലി​ക്ക്​ ആ​ള്‍​ക്കൂ​ട്ട​ത്തി​ന്‍റ മ​ര്‍​ദ​ന​മേ​റ്റു. പ​രി​ക്കേ​റ്റ ഇ​യാ​ളെ ശൃം​ഗേ​രി ഗ​വ. ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ക​ന്നു​കാ​ലി ക​ട​ത്തി​ന്​ ഡ്രൈ​വ​ര്‍​മാ​ര്‍​ക്കെ​തി​രെ ശൃം​ഗേ​രി പൊ​ലീ​സ്​ ര​ണ്ട്​ കേ​സ്​ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​തു. ഉ​ത്ത​രേ​ന്ത്യ​യി​ലെ പോ​ലെ ഗോ​സം​ര​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ല്‍ ആ​ള്‍​ക്കൂ​ട്ടം നി​യ​മം കൈ​യി​ലെ​ടു​ക്കു​മെ​ന്ന ആ​ശ​ങ്ക ആ​ദ്യ കേ​സി​ല്‍​ത്ത​ന്നെ യാ​ഥാ​ര്‍​ഥ്യ​മാ​വു​ക​യാ​ണ്​.

ഗോ​വ​ധ നി​രോ​ധ​ന- ക​ന്നു​കാ​ലി സം​ര​ക്ഷ​ണ ഭേ​ദ​ഗ​തി നി​യ​മ​പ്ര​കാ​രം പ​ശു, പ​ശു​ക്കി​ടാ​വ്, കാ​ള, 13 വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള പോ​ത്ത് എ​ന്നി​വ​യെ അ​റു​ക്കു​ന്ന​തി​നും വി​ല്‍​ക്കു​ന്ന​തി​നു​മാ​ണ് നി​രോ​ധ​നം. ക​ന്നു​കാ​ലി​ക​ളെ ക​ട​ത്തു​ന്ന​തും ഇ​റ​ച്ചി ക​യ​റ്റു​മ​തിയും ഇ​റ​ക്കു​മ​തിയും നി​രോ​ധ​ന പ​രി​ധി​യി​ല്‍ വ​രും.

നി​യ​മം ലം​ഘി​ക്കു​ന്ന​വ​ര്‍​ക്ക്​ മൂ​ന്നു മു​ത​ല്‍ ഏ​ഴു വ​രെ വ​ര്‍​ഷം ത​ട​വും അ​ര​ല​ക്ഷം മു​ത​ല്‍ 10 ല​ക്ഷം വ​രെ രൂ​പ പി​ഴ​യു​മാ​ണ്​ ശി​ക്ഷ. ക​ന്നു​കാ​ലി ക​ട​ത്തി​നെ കു​റി​ച്ച്‌​ വി​വ​രം ന​ല്‍​കാ​ന്‍ സംസ്ഥാന സ​ര്‍​ക്കാ​ര്‍ ടോ​ള്‍​ഫ്രീ ന​മ്ബ​റും പു​റ​ത്തി​റ​ക്കി​യി​ട്ടുണ്ട്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group