ന്യൂഡല്‍ഹി: ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്ത എയര്‍ഇന്ത്യ റീബ്രാന്‍ഡ് ചെയ്തു. രൂപത്തിലും ഭാവത്തിലും അടിമുടി മാറ്റങ്ങള്‍ വരുത്തിയാണ് റീബ്രാന്‍ഡ് ചെയ്തത്. വിസ്ത എന്ന പേരില്‍ പുതിയ ലോഗോ കമ്ബനി അവതിരിപ്പിച്ചു. അതിരുകളില്ലാത്ത സാധ്യതകളേയും പുരോഗമനപരതയേയും കമ്ബനിയുടെ ധീരമായ പുതിയ കാഴ്ചപ്പാടിനേയുമാണ് പുതിയ ലോഗോ പ്രതിനിധീകരിക്കുന്നതെന്ന് കമ്ബനി വ്യക്തമാക്കി.
എയര്‍ഇന്ത്യയുടെ ആദ്യ എയര്‍ബസ് എ350 വിമാനശൃംഖലയുടെ ഭാഗമാകുന്ന ഡിസംബറിലാണ് പുതിയ ലോഗോ നിലവില്‍ വരുന്നത്. ലോകത്തിന്റെ എല്ലാകോണില്നിന്നുമുള്ള അതിഥികള്‍ക്ക് സേവനം നല്കുന്ന ലോകോത്തര വിമാനക്കമ്ബനിയായി എയര്‍ഇന്ത്യയെ മാറ്റാനുള്ള അഭിലാഷമാണ് പുതിയ ബ്രാന്‍ഡ് ഉദ്ദേശിക്കുന്നത് . ആഗോളതലത്തില്‍ അഭിമാനത്തോടെ പുതിയ ഇന്ത്യയെ പ്രതിനിധീകരിക്കുന്നുവെന്നും എയര്‍ഇന്ത്യ സി.ഇ.ഒ. കാമ്ബല്‍ വില്‍സണ്‍ പറഞ്ഞു.
ടൂഷന് കഴിഞ്ഞ് മടങ്ങവെ ലോറിയിടിച്ചു; 2 കുട്ടികള്‍ക്ക് ദാരുണാന്ത്യം
രാമനഗര ഗൊല്ലറദൊഡ്ഡി ഗ്രാമത്തില്‍ മഗഡിക്കടുത്ത് വാഹനാപകടത്തില്‍ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം.
എം രോഹിത്(അഞ്ച്), കെ ശാലിനി(എട്ട്) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു.
ബുധനാഴ്ച (09.08.2020) രാത്രി ടൂഷന് കഴിഞ്ഞ് ഒരുമിച്ച് വീടുകളിലേക്ക് മടങ്ങുകയായിരുന്ന അഞ്ച് കുട്ടികളെ ലോറിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ലോറിയില്‍ നിന്ന് ഡ്രൈവര്‍ ഇറങ്ങി ഓടിപ്പോവുകയായിരുന്നു. ഇയാളെ പിന്നീട് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ചു. മറ്റു മൂന്ന് കുട്ടികള്‍ പരുക്കേറ്റ് ആശുപത്രിയിലാണ്. മഗഡിയില്‍ നിന്ന് വരുകയായിരുന്ന ലോറി അമിത വേഗത്തിലായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു.