ബെംഗളൂരു: റീട്ടെയിൽ മേഖലയുടെ നൂതനാനുഭവം പഠിച്ച് 350-ഓളം വിദ്യാർഥികൾ ബെംഗളൂരുവിലെ ലുലു മാളിലെത്തി. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു കണക്ട് , ലുലു ഫാഷൻ സ്റ്റോർ എന്നിവിടങ്ങളിലെ കാഴ്ചകൾ വിദ്യാർഥികൾക്ക് പുത്തൻ അനുഭവമായി. കർണാടകയിലെ മികച്ച ഗെയിംസ് വിനോദകേന്ദ്രമായ ഫൺടൂറ ഇവർക്ക് ആവേശമായി.
ബെംഗളൂരു ശ്രീരാംപുരം സേവാശ്രമം സർക്കാർ സ്കൂളിലെ വിദ്യാർഥികൾക്കാണ് സൗജന്യ റീട്ടെയിൽ ടൂറിന് ലുലുമാളിലേക്ക് അവസരംലഭിച്ചത്. ലുലുഗ്രൂപ്പ് ഒരുക്കിയ പ്രത്യേകബസിൽ ലുലുമാളിലെത്തിയ ഇവർ ലുലു ഹൈപ്പർമാർക്കറ്റിലെ വിഭാഗങ്ങളെല്ലാം അടുത്തറിഞ്ഞു. ഡിജിറ്റൽ ഉത്പന്നങ്ങളുടെ ശേഖരമുള്ള ലുലു കണക്ട് മാറുന്ന ഡിജിറ്റൽ യുഗത്തിന്റെ ചിന്താശേഷികൾ വിദ്യാർഥികൾക്ക് പകർന്നുനൽകി.
ഫൺടൂറയിലും വിദ്യാർഥികൾക്ക് സൗജന്യപ്രവേശനം അനുവദിച്ചിരുന്നുസീറോ ഗ്രാവിറ്റി, 360 ഡിഗ്രി വിആർ, 5ഡി ആനിമേഷനടക്കം ആധുനിക ഗെയിംസ് സംവിധാനമാണ് ഫൺടൂറയിൽ വിദ്യാർഥികൾക്ക് ലഭിച്ചത്. വിദ്യാർഥികൾക്ക് സ്കൂൾബാഗും പഠനോപകരണങ്ങളും ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ ഫഹാസ് അഷറഫ് വിതരണംചെയ്തു