Home Featured 18 വര്‍ഷത്തിനു ശേഷം “അത്ഭുതദ്വീപ് “രണ്ടാംഭാഗം ഒരുങ്ങുന്നു

18 വര്‍ഷത്തിനു ശേഷം “അത്ഭുതദ്വീപ് “രണ്ടാംഭാഗം ഒരുങ്ങുന്നു

by admin

കൊച്ചി :18 വര്‍ഷത്തിനു ശേഷം അത്ഭുതദ്വീപ് എന്ന ചിത്രത്തിന്റെ രണ്ടാംഭാഗം പ്രഖ്യാപിച്ച്‌ സംവിധായകൻ വിനയൻ. ഫെയ്സ്ബുക്കിലൂടെയാണ് വിനയൻ ചിത്രത്തിന്റെ രണ്ടാംഭാഗം പുറത്തിറങ്ങുമെന്ന് അറിയിച്ചത്. ഉണ്ണി മുകുന്ദനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സിജു വില്‍സണൊപ്പമുള്ള ചിത്രം പൂര്‍ത്തിയാക്കിയ ശേഷം 2024ല്‍ അത്ഭുതദ്വീപിലെത്തുമെന്നാണ് വിനയൻ ഫെയ്സ്ബുക്കില്‍ കുറിച്ചത്. ഗിന്നസ് പക്രുവും ചിത്രത്തിന്റെ രണ്ടാംഭാഗം ഇറങ്ങുന്നതിന്റെ സന്തോഷം പങ്കുവെച്ചു.

2005 ഏപ്രില്‍ ഒന്നിനാണ് അത്ഭുതദ്വീപ് പുറത്തിറങ്ങിയത്. ഗിന്നസ് പക്രു, പൃഥ്വിരാജ്, മല്ലിക കപൂര്‍, ജഗതി ശ്രീകുമാര്‍, ജഗദീഷ്, ഇന്ദ്രൻസ്, ബിന്ദു പണിക്കര്‍, കല്‍പ്പന തുടങ്ങിയവര്‍ക്കൊപ്പം മുന്നൂറോളം കലാകാരൻമാര്‍ അണിനിരന്ന ചിത്രമായിരുന്നു അത്ഭുത ദ്വീപ്.

അമ്മയായ സന്തോഷം പങ്കുവെച്ച്‌ നടി വിദ്യ ഉണ്ണി

ഏറെ ആരാധകരുള്ള താരമാണ് നടി വിദ്യാ ഉണ്ണി. താൻ ഒരു അമ്മയായതിന്റെ സന്തോഷം സമൂഹമാധ്യമം വഴി പങ്കുവെച്ചിരിക്കുകയാണ് താരം ഇപ്പോള്‍.

അവള്‍ വന്നു. ഞങ്ങളുടെ വിലപ്പെട്ട അത്ഭുതം. ഞങ്ങളുടെ കുടുംബം വലുതായി.കുഞ്ഞു ജനിച്ച സന്തോഷം പങ്കുവെച്ച്‌ വിദ്യ കുറിച്ചു.

നേരത്തെ സുഹൃത്തുക്കളോടൊപ്പം ആഘോഷമായി ജെൻഡര്‍ റിവീലിങ് നടത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ താരവും ഭര്‍ത്താവ് സഞ്ജയും ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോള്‍ കുഞ്ഞിന്റെ കൈ ചേര്‍ത്തു പിടിച്ചിട്ടുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് വിദ്യ സന്തോഷവാര്‍ത്ത അറിയിച്ച്‌ രംഗത്തെത്തിയത്. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായെത്തുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group