തിയേറ്ററുകളില്‍ വൻ വിജയം നേടിയ ചിത്രം നെയ്മര്‍ ഒടിടിയില്‍ സ്ട്രീമിങ് തുടങ്ങി. ഡിസ്നി ഹോട്ട്സ്റ്റാര്‍ ആണ് നെയ്മറിന്റെ ഡിജിറ്റല്‍ റൈറ്റ്സ് സ്വന്തമാക്കിയിട്ടുള്ളത്. 2018ന് ഒപ്പം റിലീസ് ചെയ്തിട്ടും 50ല്‍ അധികം ദിവസം തിയേറ്ററുകള്‍ കീഴടക്കിയ ചിത്രമാണിത്. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രം നെയ്മര്‍ എന്ന നായ തന്നെയായിരുന്നു ചിത്രത്തിന്റെ വിജയത്തിന് കാരണം.
ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നെയ്മറെന്ന നായ്ക്കുട്ടിയെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ഷാന്‍ റഹ്മാനാണ് ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം ഒരുക്കിയത് ഗോപി സുന്ദര്‍ ആണ്. വി സിനിമാസ് ഇന്റര്‍നാഷനലിന്റെ ബാനറില്‍ നവാഗത സംവിധായകൻ സുധി മാഡിസനാണ് കഥയും സംവിധാനവും ഒരുക്കിയത്. പദ്മ ഉദയ് ആണ് നിര്‍മ്മാതാവ്.
ബ്രസീല്‍ ഫുട്ബോള്‍ ടീമിന്റെ കട്ട ആരാധകനായ ഒരാളുടെ വളര്‍ത്തുനായയാണ് സിനിമയിലെ ‘നെയ്മര്‍’. കുസൃതിത്തരം മാത്രം കയ്യിലുള്ള കുട്ടിക്കുറുമ്ബൻ. അയല്‍ വീട്ടിലെ തേങ്ങ ഉടമയുടെ വീട്ടിലെത്തിക്കുന്നതും അവിടുത്തെ കോഴിയെ ഇട്ടോടിക്കുന്നതുമെല്ലാം നെയ്മറിൻ്റെ കുസൃതിത്തരങ്ങളിലെ നിസാര സംഭവങ്ങള്‍ മാത്രം. സിനിമ കണ്ടവര്‍ ഇപ്പോള്‍ നെയ്മറിന്റെ കടുത്ത ആരാധകരായി മാറിയിരിക്കുകയാണ്. തീര്‍ത്തും പ്രെഡിക്ടബിള്‍ ആയിട്ടുള്ള കഥയാണെങ്കില്‍ പോലും വളരെ മനോഹരമായി ഇമോഷൻസ് കണ്‍വേ ചെയ്യാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. നെയ്മര്‍ എന്ന നായ തന്നെയാണ് മികച്ച നടൻ.
എണ്‍പത് ദിവസമെടുത്ത് ചിത്രീകരിച്ച സിനിമയിലെ കേന്ദ്ര കഥാപാത്രമായ നായക്കുട്ടിയെ ഒത്തിരി തിരിഞ്ഞുനടന്നാണ് അണിയറ പ്രവര്‍ത്തകര്‍ കണ്ടെത്തിയത്. രണ്ടര മാസം പ്രായമുള്ള നാടൻ നായയെ എടുത്ത് പരിശീലിപ്പിച്ചാണ് സിനിമ ചിത്രീകരീച്ചത്. മാത്യു, നസ്ലിൻ, വിജയ രാഘവൻ, ഷമ്മി തിലകൻ, ജോണി ആന്റണി എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍. ഇവരെ കൂടാതെ ഗൗരി കൃഷ്ണ, കീര്‍ത്തന ശ്രീകുമാര്‍, അമല റോസ്, തുഷാര പിള്ള, രശ്മി ബോബൻ ഒപ്പം മാളികപ്പുറം എന്നചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ബേബി ദേവനന്ദ എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
മലയാളം – തമിഴ് പശ്ചാത്തലത്തില്‍ കഥയൊരുക്കിയ സിനിമയുടെ തിരക്കഥ പൂര്‍ത്തീകരിച്ചത് ആദര്‍ശും പോള്‍സനും ചേര്‍ന്നാണ്. ദേശീയ പുരസ്കാര ജേതാവ് വിഷ്ണു ഗോവിന്ദാണ് ചിത്രത്തിന്റെ ശബ്ദ മിശ്രണം. നിമേഷ് താനൂര്‍ കലാസംവിധാനം നിര്‍വഹിച്ച നെയ്മറിന്റെ എഡിറ്റിങ് നൗഫല്‍ അബ്ദുള്ളയാണ്. ഫീനിക്സ് പ്രഭു ആക്ഷൻ കൊറിയോഗ്രഫി നിര്‍വഹിച്ച ചിത്രത്തിന്റെ സ്റ്റില്‍സ് ജസ്റ്റിൻ ജെയിംസാണ്. നെയ്മറിന്റെ കോസ്റ്റ്യൂം മഞ്ജുഷ രാധാകൃഷ്ണനും മേക്കപ്പ് രഞ്ജിത്ത് മണലിപറമ്ബിലും നിര്‍വഹിച്ചിരിക്കുന്നു. ജിനു പി.കെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്ട്രോളര്. ഉദയ് രാമചന്ദ്രനാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍.
‘2022ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം റദ്ദാക്കണം’; കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: 2022ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബസന്ത് ബാലാജിയാണ് ഹരജിയില്‍ വാദം കേള്‍ക്കുക. ‘ആകാശത്തിന് താഴെ’ എന്ന ചിത്രത്തിന്റെ സംവിധായകൻ ലിജീഷ് മുല്ലേഴത്ത് ആണ് ഹരജിക്കാരൻ.
പുരസ്കാര നിര്‍ണയത്തില്‍ സ്വജനപക്ഷപാതമുണ്ടെന്നും ചലച്ചിത്ര അക്കാദമി ചെയര്മാൻ രഞ്ജിത്ത് ജൂറി അംഗങ്ങളില്‍ നിയമവിരുദ്ധമായി ഇടപെട്ടെന്നുമാണ് ഹരജിയിലെ ആരോപണം. ഇതിനു തെളിവുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 2022ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം റദ്ദാക്കണമെന്നും ഹരജിക്കാരൻ പറയുന്നു.
‘പത്തൊമ്ബതാം നൂറ്റാണ്ട്’ പോലെയുള്ള ചവറുസിനിമകള്‍ തിരഞ്ഞെടുത്ത് ഫൈനല്‍ ജൂറിയെ ബുദ്ധിമുട്ടിക്കരുതെന്ന് രഞ്ജിത്ത് പറഞ്ഞതായി നേമം പുഷ്പരാജ് പറയുന്ന ഫോണ്‍ സംഭാഷണം നേരത്തെ പുറത്തുവന്നിരുന്നു. സിനിമയ്ക്ക് ലഭിച്ച മൂന്ന് അവാര്‍ഡുകള്‍ ഇല്ലാതാക്കാനും രഞ്ജിത്ത് ശ്രമം നടത്തിയെന്നും നേമം പുഷ്പരാജും സംവിധായകൻ വിനയനും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തില്‍ വെളിപ്പെടുത്തുന്നുണ്ട്.