മുംബൈ: പ്ലാറ്റ്ഫോം ഫീസ് അവതരിപ്പിച്ച് ജനപ്രിയ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ. രണ്ട് രൂപയാണ് പ്ലാറ്റ്ഫോം ഫീസായി അവതരിപ്പിച്ചിരിക്കുന്നത്. പരീക്ഷ ഘട്ടമെന്ന നിലയിലാണ് വിപണിയിൽ ഇത് പരീക്ഷിക്കുന്നത്. എല്ലാ ഓർഡറുകൾക്കും ഈ ഫീസ് ബാധകമായിരിക്കും. സൊമാറ്റോ ഗോൾഡ് ലോയൽറ്റി പ്രോഗ്രാം അംഗങ്ങൾ ഉൾപ്പെടെ എല്ലാവർക്കും ഇത് ബാധകമായിരിക്കും.
ലാഭത്തിനായുള്ള പുതിയ വഴികൾ കണ്ടെത്തുക, ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുക എന്നിവയാണ് ഇവയുടെ ലക്ഷ്യം. ഫീസ് ഈടാക്കൽ എത്ര കാലം തുടരുമെന്നത് ട്രയൽ ഫലങ്ങളെയും ഉപയോക്തൃ ഫീഡ്ബാക്കിനെയും ആശ്രയിച്ചിരിക്കുമെന്ന് സൊമാറ്റോയുടെ വക്താവ് വ്യക്തമാക്കി. സൊമാറ്റോയുടെ പ്രധാന എതിരാളിയായ സ്വിഗ്ഗി, ഈ വർഷങ്ങൾക്ക് മുമ്പ് സമാനമായ രണ്ട് രൂപ പ്ലാറ്റ്ഫോം ഫീസ് നടപ്പിലാക്കിയിരുന്നു. ഇതിന് മറുപടിയായാണ് പുതിയ നീക്കം.
സൊമാറ്റോയെ സംബന്ധിച്ചിടത്തോളം, ഈ ഫീസ് വരുമാനം വർദ്ധിപ്പിക്കുന്നതിനും സുസ്ഥിരമായ വളർച്ച ഉറപ്പാക്കുന്നതിനുമുള്ള നടപടിയായാണ് പുതിയ മാറ്റത്തെ കാണുന്നത്.അടുത്തിടെ നടന്ന പുറത്തു വന്ന റിപ്പോർട്ട് അനുസരിച്ച് സോമാറ്റോയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ അക്ഷന്ത് ഗോയൽ, പ്ലാറ്റ്ഫോം ഫീസ് നടപ്പിലാക്കുന്നത് സംബന്ധിച്ച് കമ്പനി അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് വിശകലന വിദഗ്ധരെ അറിയിച്ചിരുന്നു.
അടുത്തിടെ ജീവനക്കാരുടെ ആരോഗ്യ സംരക്ഷണം കണക്കിലെടുത്ത് ഫിറ്റ്നസ് ഓഫീസറെ നിയമിച്ചത് ചർച്ചയായിരുന്നു. നല്ല ആരോഗ്യമുണ്ടെങ്കിൽ ജോലിയും സുഗമമായി ചെയ്യാനാകുമെന്നായിരുന്നു സൊമാറ്റോ മേധാവിയുടെ അഭിപ്രായ പ്രകടനം. അൻമോൽ ഗുപ്തയെ ചീഫ് ഫിറ്റ്നസ് ഓഫീസറായി (സിഎഫ്ഒ) നിയമിച്ചതായി അടുത്തിടെ സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ അറിയിച്ചിരുന്നു. തന്റെ സമീപകാല ബ്ലോഗ് പോസ്റ്റിലാണ് ഇതെക്കുറിച്ച് ദീപിന്ദർ പരാമർശിക്കുന്നത്.
പരിശീലകർ, പോഷകാഹാര വിദഗ്ധർ, ക്ഷേമ കൗൺസിലർമാർ എന്നിവരടങ്ങുന്ന ഇൻ-ഹൗസ് വെൽനസ് ടീമുമായി പുതിയ സൊമാറ്റോ സിഎഫ്ഒ സഹകരിക്കുമെന്നും അദ്ദേഹം ബ്ലോഗ് പോസ്റ്റിൽ വെളിപ്പെടുത്തിയിട്ടുണ്ട്.പുതിയ ഫിറ്റ്നസ് പരിവർത്തനത്തിനുള്ള പ്രചോദനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, സൊമാറ്റോ സിഇഒ തന്റെ സ്വന്തം ഫിറ്റ്നസ് യാത്ര ഈ നീക്കത്തിന് പ്രചോദനമായതായാണ് വെളിപ്പെടുത്തുന്നത്തി. “2019-ൽ, മഹാമാരിക്ക് ഏതാനും മാസങ്ങൾക്ക് മുമ്പ്, തന്റെ ജോലിക്ക് തുല്യമായ മുൻഗണന ആരോഗ്യത്തിന് നല്കിയതായും അദ്ദേഹം പറഞ്ഞിരുന്നു.
രാഹുൽ ഗാന്ധിയെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് ബോളിവുഡ് നടി ഷെർലിൻ ചോപ്ര
കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് നടി ഷെർലിൻ ചോപ്ര. രാഹുൽ ഗാന്ധിയെ വിവാഹം കഴിക്കാൻ തയാറാണെന്ന് നടി മാധ്യമങ്ങളോടാണ് പറഞ്ഞത്. രാഹുലിന് എംപി സ്ഥാനം നഷ്ടമാക്കിയ അപകീർത്തി കേസിൽ പരമാവധി ശിക്ഷ സ്റ്റേ ചെയ്ത സുപ്രീം കോടതി വിധി വന്നതിന് പിന്നാലെയാണ് ഷെർലിൻ ചോപ്ര ഈ പരാമർശം നടത്തിയത്. സോഷ്യൽമീഡിയയിൽ അടക്കം ചർച്ചയാവുകയാണ് ഷെർലിന്റെ പരാമർശം.
രാഹുലിന് അനുകൂലമായ വിധിയിൽ സന്തോഷമുണ്ടെന്ന് പ്രതികരിച്ച നടി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് വിവാഹം കഴിക്കാനുള്ള ആഗ്രഹം പ്രകടമാക്കിയത്. രാഹുലിനെ വിവാഹം കഴിക്കുമോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ഒട്ടും ആലോചിക്കാതെ അതെ എന്ന് ഷെർലിൻ മറുപടി പറയുകയായിരുന്നു.
താരം, ‘എന്തുകൊണ്ട് രാഹുൽ ഗാന്ധിയെ വിവാഹം കഴിച്ചുകൂടാ?’ എന്നൊരു മറുചോദ്യവും ഉന്നയിച്ചിട്ടുണ്ട്. അതേസമയം, തനിക്ക് രാഹുലിനെ വിവാഹം കഴിക്കാൻ ചില നിബന്ധനകൾ ഉണ്ടാവുമെന്നും താരം പറഞ്ഞു. വിവാഹത്തിന് ശേഷവും ചോപ്ര എന്ന പേര് മാറ്റില്ലെന്നാണ് ഷെർലിന്റെ ഒരു നിബന്ധന.
കൂടാതെ, രാഹുൽ നല്ലൊരു വ്യക്തിയാണ് എന്നും ഷെർലിൻ പറയുകയായിരുന്നു. അതേസമയം, നടിയെ പരിഹസിച്ചു കൊണ്ടെത്തുകയാണ് നിരവധി പേർ. ഷെർലിനെ വിവാദനായിക രാഖി സാവന്തിന്റെ സഹോദരിയെ പോലുണ്ടെന്നാണ് ചിലർ വിശേഷിപ്പിച്ചത്. ഷെർലിനെ വിവാഹം കഴിച്ച് രാഹുൽ ജീവിതം പാഴാക്കില്ല എന്നും ചിലർ കമന്റായി ചേർക്കുന്നു.
ബോളിവുഡ് നടിയും മോഡലുമാണ് 36കാരിയായ ഷെർലിൻ ചോപ്ര. ആന്ധ്രപ്രദേശ് സ്വദേശിനിയാണ്. പ്ലേ ബോയ് മാഗസിന് വേണ്ടി ഫോട്ടോഷൂട്ട് നടത്തിയ ആദ്യ ഇന്ത്യക്കാരിയായാണ് ഷെർലിൻ ആദ്യകാലത്ത് പ്രശ്സതയായത്. പിന്നീട് റിയാലിറ്റി ഷോകളിലൂടെ സിനിമയിലുമെത്തി.