Home Featured നിങ്ങൾ ഒരു എസ്ബിഐ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ ചില പ്രധാന കാർഡുകളെപ്പറ്റി അറിഞ്ഞിരിക്കുന്നത് ഗുണം ചെയ്യും

നിങ്ങൾ ഒരു എസ്ബിഐ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ ചില പ്രധാന കാർഡുകളെപ്പറ്റി അറിഞ്ഞിരിക്കുന്നത് ഗുണം ചെയ്യും

by admin

ഇന്ത്യയിലെ മുൻനിര പൊതുമേഖലാ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പേഴ്സണൽ ബാങ്കിങ്, എൻആർഐ ബാങ്കിങ്, ലോൺ,ഗവൺമെന്റ് പ്രോഗ്രാമുകൾ തുടങ്ങിയ സർവീസുകൾ ബാങ്ക് നൽകുന്നു. വിശാലമായ പ്രോഡക്ടുകളും, സർവീസുകളുമാണ് എസ്ബിഐ നൽകുന്നത്. ഇന്ത്യക്കാരുടെ ഇടയിൽത്തന്നെ ഏറ്റവും സ്വീകര്യതയുള്ള ബാങ്കാണ് എസ്ബിഐ. ബാങ്ക് നൽകുന്ന സേവനങ്ങളിൽ ക്രെഡിറ്റ് കാർഡുകൾ ഒരു പ്രധാന ഉല്പന്നമാണ്. 50 ൽ അധികം വ്യത്യസ്ത ഓപ്ഷനുകളാണ് എസ്ബിഐ ക്രെഡിറ്റ് കാർഡുകളിൽ ഉള്ളത്. ഓരോ കാർഡുകൾക്കും അതിന്റേതായ സവിശേഷതകളും, ബെനഫിറ്റുകളുമുണ്ട്. വിവിധ വിഭാഗങ്ങളിലുള്ള കസ്റ്റമേഴ്സിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ പര്യപ്തമായ കാർഡുകളാണ് എസ്ബിഐ ഒരുക്കിയിരിക്കുന്നത്.

നിങ്ങൾ ഒരു എസ്ബിഐ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ താഴെ പറഞ്ഞിരിക്കുന്ന ചില പ്രധാന കാർഡുകളെപ്പറ്റി അറിഞ്ഞിരിക്കുന്നത് ഗുണം ചെയ്യും.

എസ്ബിഐ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

എസ്ബിഐ സിമ്പ്ളി സേവ് ക്രെഡിറ്റ് കാർഡ്

ഈ കാർഡിന്റെ വാർഷിക ഫീസ് 499 രൂപയും നികുതിയുമാണ്. റിന്യൂവൽ ഫീസായി 499 രൂപയും നികുതിയും നൽകണം. ആദ്യ 60 ദിവസത്തിനുള്ളിൽ 2,000 രൂപ നിങ്ങൾ ചിലവഴിച്ചാൽ നിങ്ങൾക്ക് 2000 റിവാർഡ് പോയിന്റുകൾ ലഭിക്കുന്നു. ഡൈനിങ്, മൂവി, ഡിപ്പാർട്മെന്റ് സ്റ്റോർ, ഗ്രോസറി എന്നിവയ്ക്ക് ചിലവഴിക്കുന്ന ഓരോ നൂറ് രൂപയ്ക്കും10 റിവാർഡ് പോയിന്റുകളാണ് നൽകുന്നത്. മറ്റെല്ലാ പർച്ചേസുകൾക്കും ഓരോ നൂറ് രൂപ ചിലവഴിക്കുമ്പോഴും 1 റിവാർഡ് പോയിന്റ് ലഭിക്കും. ഒരു വർഷം 1 ലക്ഷം രൂപ ചിലവഴിക്കുന്നുണ്ടെങ്കിൽ റിന്യൂവൽ ചാർജ് വെയ്വ്ഡ് ഓഫ് ചെയ്തു ലഭിക്കും. 500 രൂപയ്ക്കും 3000 രൂപയ്ക്കും ഇടയിൽ ഇന്ധനത്ത് പണം ചിലവഴിക്കുമ്പോൾ 1% ഫ്യുവൽ ഫീ റിബേറ്റ് നേടാം.

എസ്ബിഐ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

ബിപിസിഎൽ എസ്ബിഐ ക്രെഡിറ്റ് കാർഡ്

ഇന്ധനത്തിനായി കൂടുതൽ തുക ചിലവഴിക്കേണ്ടി വരുന്നവർക്ക് അനുയോജ്യമായ കാർഡാണ് ഇത്. ഭാരത് പെട്രോളിയവുമായി പാർട്ണർഷിപ്പിൽ ഏർ‌പ്പെട്ടാണ് ഈ കാർഡ് ഡെവലപ് ചെയ്തിരിക്കുന്നത്. ഈ കാർഡിന്റെ വാർഷിക ഫീസ് 499 രൂപയും, നികുതിയുമാണ്. റിന്യൂവൽ ഫീസായി 499 രൂപയും, നികുതിയും നൽകണം.

മെംബർഷിപ് ഫീസ് നൽകുമ്പോൾ നിങ്ങൾക്ക്,500 രൂപയ്ക്ക് തുല്യമായ 2,000 ആക്ടിവേഷൻ ബോണസ് റിവാർഡ് പോയിന്റുകൾ ലഭിക്കും. ഇവ ബിപിസിഎൽ സ്റ്റേഷനുകളിൽ നിന്നോ, ഷോപ്പ് എൻ സ്മൈൽ റിവാർഡ്സ് കാറ്റലോഗിൽ നിന്നോ റെഡീം ചെയ്തെടുക്കാം. നിങ്ങൾ ബിപിസിഎൽ പെട്രോൾ പമ്പുകളിൽ നിന്നാണ് ഇന്ധനം നിറയ്ക്കുന്നതെങ്കിൽ 4.25% വാല്യു ബാക്ക് റിവാർഡ് പോയിന്റുകളായി ലഭിക്കും. എല്ലാ ബില്ലിങ് സൈക്കിളിന്റെയും അവസാനം 1300 റിവാർഡ് പോയിന്റുകൾ വരെ ലഭിക്കും.4000 രൂപ വരെയുള്ള എല്ലാ വിനിമയങ്ങൾക്കും നിങ്ങൾക്ക് 3.25% + 1% ഇന്ധന ചിലവ് വെയ്വ് ചെയ്യപ്പെടുമെന്ന നേട്ടവും ലഭിക്കും.

എസ്ബിഐ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഐആർസിടിസി എസ്ബിഐ റുപേ കാർഡ്

നിങ്ങൾ സ്ഥിരമായി ട്രെയിൻ യാത്ര ചെയ്യുന്നവരാണെങ്കിൽ ഈ കാർഡ് നിങ്ങളുടെ ട്രാവലിങ് ചിലവുകൾ കുറയ്ക്കാൻ സഹായിക്കും. ഇന്ത്യൻ റെയിൽവെ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനുമായി സഹകരിച്ചാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. ജോയിനിങ് ഫീസ് 500 രൂപയും, ടാക്സുമാണ്. റിന്യൂവൽ ഫീസായി 300 രൂപയും ടാക്സും നൽകണം.

കുറഞ്ഞത് 500 രൂപയുടെ എങ്കിലും ആദ്യ പർച്ചേസ് നടത്തുമ്പോൾ 350 ആക്ടിവേഷൻ റിവാർഡ് പോയിന്റുകൾ നിങ്ങൾക്ക് ലഭിക്കും. ഐആർസിടിസി വെബ്സൈറ്റ് അല്ലെങ്കിൽ ആപ്ലിക്കേഷൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ 10% വാല്യു ബാക്ക് റിവാർഡ് പോയിന്റുകളായി ലഭിക്കുന്നു. ഐആർസിടിസി റിസർവേഷനുകളിൽ 1% ട്രാൻസാക്ഷൻ ഫീസ് വെയ്വ് ചെയ്യപ്പെടുന്നു. എല്ലാ ക്വാർട്ടറിലും റെയിൽവേ ലോഞ്ചിലേക്ക് ഫ്രീ ആക്സിസ് ലഭിക്കുന്നു. ഐആർസിടിസിയിൽ നിന്നും യുണീക് ട്രാവൽ ഡീലുകളും ലഭിക്കുന്നതാണ്. ഇന്ത്യയിലെ എല്ലാ ഗ്യാസ് സ്റ്റേഷനുകളിൽ നിന്നും 1% ഫ്യുവൽ ലെവി വെയ്വ്ഡ് ഓഫ് ചെയ്ത് കിട്ടും. 500 രൂപയ്ക്കും 3000 രൂപയ്ക്കും ഇടയിലുള്ള പർച്ചേസുകൾക്കാണ് ഇത്

എസ്ബിഐ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

എസ്ബിഐ കാർഡ് പ്രൈം

നിങ്ങൾ നിരവധി കാര്യങ്ങൾക്കായി പണം ചിലവഴിക്കുന്നവരാണെങ്കിൽ ഈ കാർഡ് നിങ്ങൾക്ക് അനുയോജ്യമായിരിക്കും.

ഡൈനിങ്, മൂവി, ഷോപ്പിങ് എന്നിവയ്ക്കെല്ലാം ഇത് ഉപയോഗിക്കാം. ഇതിന്റെ വാർഷിക ഫീസ് 2,999 രൂപയും,നികുതിയുമാണ്. റിന്യൂവൽ ഫീസായി 2,999 രൂപയും നികുതിയും നൽകാം.

നിങ്ങൾക്ക് 3000 രൂപ വില മതിക്കുന്ന വെൽക്കം ഇ-ഗിഫ്റ്റ് കാർഡ് ലഭിക്കും. ഈറ്റിങ്, ഗ്രോസറി, ഡിപ്പാർട്മെന്റ് സ്റ്റോർ, മൂവി എന്നിവയ്ക്കായി നിങ്ങൾ ചിലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും 10 എസ്ബിഐ റിവാർഡ് പോയിന്റുകളാണ് നൽകുന്നത്. ഓരോ കലണ്ടർ ക്വാർട്ടറിലും 50,000 രൂപയ്ക്കും അതിനു മുകളിലുമുള്ള ചിലവഴിക്കലുകൾക്ക് 1,000 രൂപ വിലമതിക്കുന്ന പിസ ഹട്ട് ഇ വൗച്ചർ ലഭിക്കുന്നതാണ്. നിങ്ങൾ വാർഷികാടിസ്ഥാനത്തിൽ മൂന്നു ലക്ഷത്തിൽ കൂടുതൽ രൂപ ചിലവഴിച്ചിട്ടുണ്ടെങ്കിൽ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് റിന്യൂവൽ കോസ്റ്റ് ഒഴിവാക്കപ്പെടുന്നു. ഒരു വർഷം 5 ലക്ഷം രൂപ ചിലവഴിക്കുന്നുണ്ടെങ്കിൽ 7,000 രൂപയുടെ ഇ-ഗിഫ്റ്റ് കാർ‍ഡുകൾ നിങ്ങൾക്ക് നേടാം. പ്രധാന കമ്പനികളായ യാത്ര, പാന്റലൂൺസ് മുതലായ കമ്പനികളാണ് ഈ ഓഫർ നൽകുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group