Home Featured കണ്ണൂരില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

കണ്ണൂരില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

by admin

കണ്ണൂര്‍> കണ്ണൂരില്‍ പട്ടാപ്പകല്‍ പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കണ്ണൂര്‍ കക്കാട് നിന്ന് പള്ളിക്കുന്നിലേക്ക് പോകുന്ന ഇടവഴിയില്‍ വച്ചാണ് സംഭവം. കക്കാട് ഭാഗത്ത് നിന്ന് കാറിലെത്തിയ സംഘമാണ് സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചത്.

നാലംഗ സംഘം കാറിനകത്തേയ്ക്ക് വലിച്ച്‌ കയറ്റാൻ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടി കുതറിയോടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചു.

ചെന്നൈയില്‍ സാമ്ബാറില്‍ പ്ലാസ്റ്റിക് ബാഗ് കണ്ടെത്തി ഭക്ഷ്യസുരക്ഷ അതോറിറ്റി

ചെന്നൈ: സാമ്ബാറില്‍ പ്ലാസ്റ്റിക് ബാഗ് കണ്ടെത്തി ഭക്ഷ്യസുരക്ഷ അതോറിറ്റി. ചെന്നൈയില്‍ ചെട്ടിനാട് റസ്റ്ററന്റിലാണ് സംഭവം. ഹോട്ടലില്‍ നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ ക്രമക്കേടുകള്‍ കണ്ടെത്തിയത്.

ഭക്ഷ്യസുരക്ഷ വകുപ്പ് അധികൃതര്‍ സാമ്ബാര്‍ നിറച്ചിരിക്കുന്ന വലിയ പാത്രങ്ങളില്‍ പരിശോധന നടത്തുന്നതിനിടെ പ്ലാസ്റ്റിക് ബാഗ് കണ്ടെത്തുകയായിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പ്ലാസ്റ്റിക് ബാഗിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ ഹോട്ടലിലെ ജീവനക്കാരെ ചോദ്യം ചെയ്യുന്നതും വിഡിയോയില്‍ കാണാം.

ഇതിന് പുറമേ നിരവധി പ്രശ്നങ്ങള്‍ ഹോട്ടലില്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഫ്രീസറിലെ ഇറച്ചിക്ക് ഗുണനിലവാരമില്ലെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അധികൃതരുടെ പരിശോധനയില്‍ വ്യക്തമായി. തുടര്‍ന്ന് ഹോട്ടല്‍ അടക്കാൻ നിര്‍ദേശം നല്‍കി.

You may also like

error: Content is protected !!
Join Our WhatsApp Group