സംസ്ഥാനത്ത് തക്കാളിക്ക് ഇപ്പോഴും കിലോയ്ക്ക് 150 രൂപക്കും 200-നും ഇടയിലാണ് വില. ഇഞ്ചിക്ക് 240 രൂപ വരെ ഉയർന്നിട്ടുണ്ട്്. ബീൻസിനും 100-ന് മുകളിലുണ്ട്. ചെറിയ ഉള്ളിക്ക് 140 രൂപ വരെയുണ്ടെങ്കിലും സവോളക്ക് കാര്യമായി വില ഉയരാത്തത് ആശ്വാസമാണ്. മുളക്, കാരറ്റ് തുടങ്ങിയവയ്ക്കെല്ലാം വില ഉയർന്നിട്ടുണ്ട്.
മത്സ്യം-ഇറച്ചി വിഭവങ്ങൾക്ക് വില കടുക്കും
കോഴിയിറച്ചിക്ക് രണ്ടാഴ്ച മുമ്പുവരെ 350 രൂപയ്ക്ക് മുകളിലായിരുന്നെങ്കിലും ഇപ്പോൾ കുറഞ്ഞ് 200-നും 250-നും ഇടയിലായിട്ടുണ്ട്. എങ്കിലും മുമ്പത്തേക്കാൾ കൂടുതലാണ്. മത്സ്യത്തിനും മുമ്പത്തേക്കാൾ വില ഉയർന്നിട്ടുണ്ട്. ഒരു കിലോ മത്സ്യം മേടിക്കണമെങ്കിൽ കുറഞ്ഞത് 300 രൂപയെങ്കിലും ചെലവഴിക്കേണ്ട അവസ്ഥയാണ്