Home Featured ശക്തി പദ്ധതി;ദസറയ്ക്ക് സ്ത്രീകളുടെ എണ്ണത്തിൽ വർദ്ധനവിന് സാധ്യത

ശക്തി പദ്ധതി;ദസറയ്ക്ക് സ്ത്രീകളുടെ എണ്ണത്തിൽ വർദ്ധനവിന് സാധ്യത

by admin

ബെംഗളൂരു: ശക്തി പദ്ധതിയുടെ ചിറകിലേറി വനിതകൾ ഇത്തവണ മൈസൂരു ദസറയിലേക്ക് ഒഴുകിയെത്താൻ സാധ്യതയെന്ന് കണക്കുകൂട്ടൽ. സർക്കാർ ട്രാൻസ്പോർട്ട് ബസുകളിൽ വനിതകൾക്ക് യാത്ര സൗജന്യമാക്കിയ പദ്ധതിയാണ് ശക്തി. ആയിരക്കണക്കിന് സ്ത്രീകളാണ് ദിവസവും പദ്ധതി ഉപയോഗിച്ച് യാത്ര ചെയ്യുന്നത്.

ജൂൺ 11-നാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്. അതിനുശേഷം ബസുകളിൽ യാത്രക്കാരുടെ തിരക്കേറി. ഒരുമാസത്തിനിടെ 19 കോടി സ്ത്രീകളാണ് പദ്ധതിയിൽ യാത്ര ചെയ്തത്. ഇത് തുടർന്നുവരുന്നു. സ്ത്രീകൾ യാത്രചെയ്യാൻ തുടങ്ങിയതോടെ ക്ഷേത്രങ്ങളിൽ സന്ദർശകരുടെ എണ്ണം കുതിച്ചുയരുകയും ചെയ്തു. ദർശനത്തിനുപോകാൻ സൗജന്യ യാത്രാപദ്ധതി ഉപയോഗിക്കുന്നന്നവർ ഒട്ടേറെ. ധർമസ്ഥല, മൈസൂരു ചാമുണ്ഡേശ്വരീക്ഷേത്രം, നഞ്ചൻകോട് ശ്രീകണ്ഠേശ്വര ക്ഷേത്രം, തുടങ്ങിയ ക്ഷേത്രങ്ങളിൽ ദർശനത്തിനെത്തുന്നവരുടെ തിരക്ക് വർധിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി രാജ്യസഭാഗവും ധർമസ്ഥല ധർമാധികാരിയുമായ വീരേന്ദ്ര ഹെഗ്‌ഡെ മുഖ്യമന്ത്രി സിദ്ധരാമയ്യയെ അഭിനന്ദിച്ച് കത്തെഴുതിയിരുന്നു. കന്നഡികർ നെഞ്ചിൽ കൊണ്ടുനടക്കുന്ന വികാരമാണ് മൈസൂരു ദസറ.

ഒക്ടോബർ 15 മുതൽ 24 വരെയാണ് ഇത്തവണത്തെ ദസറ ആഘോഷം. ആഘോഷത്തിലേക്ക് വനിതകൾ കൂടുതലെത്താൻ സാധ്യതയുള്ളതിനാൽ സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ദസറയുടെ ഒരുക്കങ്ങൾ ചർച്ചചെയ്യാൻ കഴിഞ്ഞദിവസം മൈസൂരുവിൽ ചേർന്ന യോഗത്തിലാണ് നിർദേശം. ഇത്തവണ വ്യോമപ്രദർശനം ഉൾപ്പെടുത്താൻ ആലോചനയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങുമായി ചർച്ചനടത്തും. 24-ന് നടക്കുന്ന ജംബോ സവാരിയിൽ കോൺഗ്രസിന്റെ അഞ്ചിന തിരഞ്ഞെടുപ്പ് വാഗ്ദാന പദ്ധതികളുടെ നിശ്ചലദൃശ്യങ്ങൾ ഉൾപ്പെടുത്താനും മുഖ്യമന്ത്രി നിർദേശം നൽകി.

You may also like

error: Content is protected !!
Join Our WhatsApp Group