ബെംഗളൂരു: കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിന് ഫോർ സ്റ്റാർ റേറ്റിങ്. യു.കെ. ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർലൈൻ ആൻഡ് എയർപോർട്ട് റാങ്കിങ് കമ്പനിയായ സ്കൈട്രാക്സ് ആണ് റേറ്റിങ് നൽകിയത്.
സൗകര്യങ്ങൾ, യാത്രക്കാരുടെ തൃപ്തി, വൃത്തി, കച്ചവടം, ഭക്ഷണവും വെള്ളവും, ജീവനക്കാരുടെ പെരുമാറ്റം, സുരക്ഷ തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് ഫോർ സ്റ്റാർ റേറ്റിങ് നൽകിയത്. അബുദാബി രാജ്യാന്തര വിമാനത്താവളം, ആംസ്റ്റർഡാം വിമാനത്താവളം, അങ്കാര എസൻബോഗ വിമാനത്താവളം, ഓക്ക്ലൻഡ് രാജ്യാന്തര വിമാനത്താവളം എന്നിവയ്ക്കും ഫോർ സ്റ്റാർ റേറ്റിങ് ലഭിച്ചിട്ടുണ്ട്.
കേരളസമാജം പൂക്കളമത്സരം 20-ന്
ബെംഗളൂരു: ബെംഗളൂരു കേരളസമാജം ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പൂക്കള മത്സരം ഇന്ദിരാനഗർ കൈരളീനികേതൻ ഓഡിറ്റോറിയത്തിൽ ഓഗസ്റ്റ് 20-ന് നടക്കും. രാവിലെ 9.30-ന് ആരംഭിക്കുന്ന മത്സരം രണ്ടുമണിക്കൂർ നീണ്ടുനിൽക്കും.
ഒരുടീമിൽ അഞ്ചുപേർക്ക് പങ്കെടുക്കാം. ബെംഗളൂരു നിവാസികളായിരിക്കണം. ഒന്നാംസമ്മാനമായി 10,000 രൂപയും റോളിങ് ട്രോഫിയും നൽകും. രണ്ടാം സമ്മാനമായി 5000 രൂപയും ട്രോഫിയും മൂന്നാം സമ്മാനമായി 3000 രൂപയും ട്രോഫിയും നൽകും.
കൂടാതെ അഞ്ച് ടീമുകൾക്ക് 1500 രൂപയും ട്രോഫിയും നൽകും. മത്സരത്തിൽ പങ്കെടുക്കുന്നവർ ഓഗസ്റ്റ് 15-ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 98800 66695. യോഗത്തിൽ കേരളസമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് പി.കെ. സുധീഷ്, ജനറൽ സെക്രട്ടറി റജികുമാർ, ട്രഷറർ പി.വി.എൻ. ബാലകൃഷ്ണൻ, അസിസ്റ്റന്റ് സെക്രട്ടറി കെ. വിനേഷ്, കൾച്ചറൽ സെക്രട്ടറി വി.എൽ. ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു.