ബംഗളുരു: സ്വകാര്യ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ രണ്ട് വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കി. കര്‍ണാടക ദേവനാഗിരിയിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഇവര്‍ ഒന്നിച്ചുള്ള സ്വകാര്യ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.കോളേജ് കെട്ടിടത്തിന്റെ ടെറസിന് മുകളില്‍ വെച്ചുള്ള സ്വകാര്യ നിമിഷങ്ങളാണ് ഇവര്‍ അറിയാതെ മറ്റാരോ പകര്‍ത്തിയത്.
രണ്ട് മാസങ്ങള്‍ക്ക് മുമ്ബാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ബ് ഇത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയായിരുന്നു. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അപ്ലോഡ് ചെയ്യപ്പെട്ട വീഡിയോ ക്ലിപ്പ് വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങളും കണ്ടു.
ഇതോടെ വെള്ളിയാഴ്ച പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ഈ വാര്‍ത്ത അറിഞ്ഞ ശേഷം അന്ന് രാത്രി തന്നെ ആണ്‍കുട്ടിയും ജീവനൊടുക്കി. രണ്ട് പേരുടെയും ബന്ധുക്കള്‍ പൊലീസില്‍ പ്രത്യേകം പരാതി നല്കി. സംഭവത്തിന് ഉത്തരവാദിയായ ആളിനെ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങിയതായി ദേവനാഗിരി പൊലീസ് സൂപ്രണ്ട് കെ. അരുണ്‍ മാധ്യമങ്ങളോട് പറഞ്ഞു.
അപാര്ട്മെന്റിന്റെ അഞ്ചാം നിലയില്‍ നിന്ന് വീണു’; മെഡികല്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
മംഗളൂറു: മെഡികല്‍ വിദ്യാര്‍ഥി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍. മംഗളൂറു എജെ ഇന്‍സ്റ്റ്യൂട് ഓഫ് മെഡികല്‍ സയന്‍സ് വിദ്യാര്‍ഥി സമയ് ഷെട്ടിയാണ് (21) മരിച്ചത്. അപാര്ട്മെന്റിന്റെ അഞ്ചാം നിലയില്‍ നിന്ന് വീഴുകയായിരുന്നുവെന്നാണ് വിവരം. സംഗീതപ്രിയനായ സമയിന് പഠനത്തിലും മികവുണ്ടായിരുന്നു. ഞായറാഴ്ചയാണ് സംഭവം നടന്നത്.
പൊലീസ് പറയുന്നത്: കദ്രി ശിവബാഗിലെ സെന്‍ട്രല്‍ പാര്‍ക് അപാര്‍ട്മെന്റ് ബാല്കണിയില് പഠിക്കുന്നതിനിടെ അബദ്ധത്തില്‍ വീഴുകയായിരുന്നു. അമ്മ കാര്‍ കഴുകാന്‍ ഇറങ്ങിയതായിരുന്നു. അമ്മയോട് സംസാരിക്കാനായി ബാല്കണിയിലേക്ക് ചാഞ്ഞ സമയ് അബദ്ധത്തില്‍ താഴെ വീണു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.