Home Featured മണിപ്പുരിന് ഐക്യദാർഢ്യവുമായി ബെംഗളൂരുവിൽ പ്രതിഷേധം

മണിപ്പുരിന് ഐക്യദാർഢ്യവുമായി ബെംഗളൂരുവിൽ പ്രതിഷേധം

by admin

ബെംഗളൂരു: മണിപ്പുരിൽ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബെംഗളൂരു അതിരൂപത വനിതാ കമ്മിഷന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഞായറാഴ്ച രാവിലെ സെയ്ന്റ് ഫ്രാൻസിസ് സേവ്യർ കത്തീഡ്രൽ പരിസരത്തായിരുന്നു പ്രതിഷേധം. കോൺഫറൻസ് ഓഫ് ദി കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യ (സി.സി.ബി.ഐ.) വനിതാ കമ്മിഷന്റെ സഹകരണത്തോടെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

നിരവധി വനിതാ നേതാക്കളും ആക്ടിവിസ്റ്റുകളും ഉൾപ്പെടെ ആയിരത്തോളം ആളുകൾ പ്രതിഷേധത്തിൽ പങ്കെടുത്തു. മണിപ്പുരിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളിൽ നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിന് നിവേദനം നൽകാനും പ്രതിഷേധക്കാർ തീരുമാനിച്ചു. മണിപ്പുരിലെ സ്ത്രീകൾക്ക് സമാധാനവും നീതിയും വേണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ചിലർ ഗൂഢലക്ഷ്യങ്ങൾക്കായി ആളുകളെ ഭിന്നിപ്പിക്കുകയാണ്.

ഇത്തരം ആളുകൾ കാരണം മണിപ്പുരിന്റെ വില ഇല്ലാതാകുന്നു. ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള സാമൂഹിക-മത ആക്രമണമാണിതെന്നും പ്രധാനമന്ത്രി സന്ദർശിക്കാത്തത് ഗുരുതരമായ അവസ്ഥയാണെന്നും പ്രതിഷേധക്കാർ പറഞ്ഞു. ഒന്നിച്ച് മണിപ്പുരിലെ അക്രമങ്ങൾക്കെതിരേ പോരാടണമെന്നും ഇവർ ആവശ്യപ്പെട്ടു.

ഗ്ലോബൽ കൺസേൺ ഓഫ് ഇന്ത്യ സ്ഥാപകയും ബെംഗളൂരു അതിരൂപത വനിതാ കമ്മിഷൻ ജോയന്റ് സെക്രട്ടറിയുമായ ബൃന്ദ അഡിഗെ, വനിതാ ആക്ടിവിസ്റ്റ് ഷീമ മൊഹ്‌സിൻ, ദളിത്-സാമൂഹിക പ്രവർത്തക റൂത്ത് മനോരമ, കാത്തലിക് വിമൻസ് കളക്ടീവ് പ്രസിഡന്റ് പ്രിയ ഫ്രാൻസിസ്, സെയ്ന്റ് ജോസഫ് കോളേജ് പ്രിൻസിപ്പൽ ഡോ. പോൾ ന്യൂമാൻ, വനിതാവകാശ പ്രവർത്തക കാമില ഉറൂജ്, ഗുരുധ്വാര ശ്രീ ഗുരു സിങ് സഭ മുൻ സെക്രട്ടറി പ്രൊഫ. ഹർജിന്ദർ സിങ് ഭാട്യ, സാമൂഹിക പ്രവർത്തക സുഷമവീർ, സ്‌പ്രെഡ് യുവർ വിങ്‌സ് സ്ഥാപക ഡയറക്ടർ കോളിൻ കാൽമിയാനോ, ഫാ. സൂസൈ രാജ്, സിസ്റ്റർ ഷാഷിന്ത മൊണ്ടെയ്‌റോ എന്നിവർ സംസാരിച്ചു.

കേരളസമാജം ഓണാഘോഷമത്സരങ്ങൾ

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ ഓണാഘോഷത്തിന്റെഭാഗമായി വിവിധമത്സരങ്ങൾ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 12-ന് എൻ.ആർ.ഐ. ലേ ഔട്ടിലെ ജൂബിലി ഇംഗ്ലീഷ് ഹൈ സ്‌കൂളിൽ വൈകീട്ട് 3.30 മുതൽ ചെസ്സ് മത്സരം നടക്കും. 13-ന് രാവിലെ 10 മുതൽ പ്രശ്നോത്തരി, ലേഖനമെഴുത്ത്, വാർത്താ വായനമത്സരങ്ങളും ഉണ്ടാകും.

19-ന് വിജിനപുരയിലെ ജൂബിലി സ്കൂളിൽ 3.30 മുതൽ മലയാളം കവിതചൊല്ലൽ, ചലച്ചിത്ര ഗാനങ്ങൾ, സംഘഗാനം എന്നിവയിൽ മത്സരങ്ങൾ നടക്കും. 20-ന് രാവിലെ 10 മുതൽ പ്രച്ഛന്നവേഷം, സംഘനൃത്തം, തിരുവാതിരക്കളി മത്സരങ്ങൾ 26-ന് എൻ.ആർ.ഐ. ലേഔട്ടിലെ ജൂബിലി ഇംഗ്ലീഷ് ഹൈസ്‌കൂളിൽ 3.30 മുതൽ, ചിത്രരചനാ മത്സരവും 27-ന് രാവിലെ 10 മുതൽ പൂക്കളമത്സരവും െസപ്‌റ്റംബർ 3-ന് കായികമത്സരങ്ങളും നടക്കും.

You may also like

error: Content is protected !!
Join Our WhatsApp Group