Home Featured മണിപ്പുരിൽനിന്നുള്ള വിദ്യാർഥികൾക്ക് ഇളവുമായി കർണാടക

മണിപ്പുരിൽനിന്നുള്ള വിദ്യാർഥികൾക്ക് ഇളവുമായി കർണാടക

by admin

ബെംഗളൂരു: കലാപബാധിതമായ മണിപ്പുരിൽനിന്നുള്ള വിദ്യാർഥികൾക്ക് സ്കൂളുകളിലും പ്രീയൂണിവേഴ്സിറ്റി കോളേജുകളിലും പ്രവേശനത്തിന് ഇളവുനൽകാൻ കർണാടക സർക്കാർ തീരുമാനിച്ചു. സംസ്ഥാനസിലബസിലുള്ള സ്കൂളുകളിലും കോളേജുകളിലും ഇത്തരം വിദ്യാർഥികളുടെ അപേക്ഷകൾ പ്രത്യേകമായി പരിഗണിക്കാൻ നിർദേശിച്ചിട്ടുണ്ട്.

ജനനസർട്ടിഫിക്കറ്റ്, ടി.സി. തുടങ്ങിയവ ഈ വിദ്യാർഥികൾക്ക് പ്രവേശനസമയത്ത് നിർബന്ധമാക്കില്ല. വിദ്യാർഥിയോ രക്ഷിതാവോ സ്വയം സാക്ഷ്യപ്പെടുത്തിയ കത്ത് നൽകിയാൽ മതി. രേഖകൾ പിന്നീട് ഹാജരാക്കിയാൽ മതിയാകും.മണിപ്പുരിൽ പഠിച്ചുകൊണ്ടിരിക്കുന്ന അതേ ക്ലാസിൽ ഇവിടെയും പ്രവേശനം നൽകും. മണിപ്പുർ കലാപം നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് ലോക്‌സഭയിലുൾപ്പെടെ കോൺഗ്രസ് പ്രക്ഷോഭം നടത്തുന്നതിന്റെ തുടർച്ചയായാണ് പാർട്ടിഭരിക്കുന്ന കർണാടകത്തിലെ നടപടി.

വിദേശ നിക്ഷേപകരും കൈവിട്ടു; പ്രതിസന്ധി രൂക്ഷം, പൊട്ടിക്കരഞ്ഞ് ബൈജു രവീന്ദ്രന്‍

ബംഗളൂരു : എജ്യു-ടെക് സ്റ്റാര്‍ട്ടപ്പായ ബൈജൂസ് അടുത്തിടെ വലിയ സാമ്ബത്തിക പ്രതിസന്ധി നേരിടുന്നെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

ദൈനം ദിന ചെലവുകള്‍ക്ക് പോലും പണം കണ്ടെത്താന്‍ ബദ്ധിമുട്ടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങിയിരുന്നു. ഇപ്പോള്‍ ദുബായില്‍ നിന്ന് 100 കോടി ഡോളര്‍ സമാഹരിക്കാനായി വിവിധ നിക്ഷേപകരുമായി നടത്തിയ കൂടിക്കാഴ്ചയും പരാജയമായിരുന്നു. ഈ സമയത്ത് നിക്ഷേപകരുടെ മുന്നില്‍ പൊട്ടിക്കരയേണ്ട സാഹചര്യമുണ്ടായെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.

ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലായിരുന്നു ദുബായില്‍ നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്തിയത്. മിഡില്‍ ഈസ്റ്റേണ്‍ നിക്ഷേപകരില്‍ നിന്ന് 1 ബില്യണ്‍ ഡോളറിന്റെ ഇക്വിറ്റി ഫണ്ട് സമാഹരണം അനിശ്ചിതത്വത്തിലായതിനെ തുടര്‍ന്ന് ബൈജു രവീന്ദ്രന് പൊട്ടിക്കരയേണ്ട സാഹചര്യമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. മീറ്റിംഗില്‍ പങ്കെടുത്തവരെ ഉദ്ധരിച്ച്‌ ബ്ലൂംബെര്‍ഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചയ്യുന്നത്.

സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്നും ഓഹരി മൂലധനം സമാഹരിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നും കമ്ബനി വിദേശങ്ങളില്‍ നിന്ന് വായ്പയെടുത്തിരുന്നു. പ്രതിസന്ധി രൂക്ഷമായതോടെ തിരിച്ചടവ് മുടങ്ങിയിരുന്നു. 2020ന്റെ തുടക്കത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് പ്രധാന്യമേറിയതോടെയാണ് ബൈജൂസിന്റെ മൂല്യം കുതിച്ചുകയറിയത്. ഈ സമയത്ത് നിക്ഷേപം ഒഴുകിവന്നതോടെ വലിയ തോതിലുള്ള ഏറ്റെടുക്കലുകളും കമ്ബനി നടത്തി.

എന്നാല്‍ കൊവിഡ് പ്രതിസന്ധി അവസാനിച്ച്‌ സ്‌കൂളുകളും കോളേജുകളും തുറന്നതോടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ പ്രധാന്യം ഇടിയുകയും ബൈജൂവിന്റെ വരുമാനം കുത്തനെ ഇടിയുകയും ചെയ്തു. ഈ സമയത്ത് വരുമാനം പെരുപ്പിച്ച്‌ കാണിച്ചത് കമ്ബനിക്ക് വലിയ തിരിച്ചടിക്ക് കാരണമായി. കൂടാതെ വിദേശ പണമിടപാടുകളുടെ പേരില്‍ ഇ ഡി റെയ്ഡുകള്‍ കൂടിയായതോടെ പ്രതിസന്ധിയുടെ ആഴം കൂടി.

ഇതോടെയാണ് ഓഹരിയുടമകളുടെ പ്രതിനിധികള്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് രാജിവച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ സാമ്ബത്തിക വര്‍ഷത്തെ പ്രവര്‍ത്തനഫലം പുറത്തുവിട്ടിട്ടില്ല. ഇതിനിടെ .ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ബംഗളൂരുവിലെ വന്‍കിട കെട്ടിട സമുച്ചയങ്ങളിലെ ഓഫീസ് ബൈജൂസ് ഒഴിഞ്ഞിരുന്നു.

5.58 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലുള്ള ഓഫീസാണ് ബൈജൂസ് ഒഴിഞ്ഞത്. ഇവിടെ ജോലി ചെയ്തിരുന്ന ജീവനക്കാരോട് മറ്റ് ഓഫീസുകളിലേക്ക് മാറാനും വീട്ടിലിരുന്ന് ജോലി ചെയ്യാനുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.വന്‍ കെട്ടിടങ്ങള്‍ ഒഴിഞ്ഞ് വാടക ചെലവ് കുറയ്ക്കുന്നതിനാണ് കമ്ബനിയുടെ തീരുമാനം. കഴിഞ്ഞ മാസം 1000 ജീവനക്കാരെ കമ്ബനി പിരിച്ചുവിട്ടിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group