ബെംഗളൂരു: ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ഗജരാജ സ്ലീപ്പർ ബസിനെ അക്രമിച്ച യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. ചന്ദാപുര സ്വദേശി ഹേമന്ത് (27) ആണ് അറസ്റ്റിലായത്.കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 8.45-ന് ഇലക്‌ട്രോണിക് സിറ്റിയിൽ വെച്ചാണ് ബസിന് നേരെ ആക്രമണമുണ്ടായത്.സ്കൂട്ടറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യുവാവ് ബസിന്റെ ചില്ലും ലൈറ്റുകളും അടിച്ചു തകർക്കുകയായിരുന്നു. ഇലക്‌േട്രാണിക്‌സിറ്റി മേൽപ്പാലം പിന്നിട്ട് തൊട്ടടുത്ത സ്റ്റോപ്പിൽ ബസ് നിർത്തിയപ്പോഴായിരുന്നു ആക്രമണം. പരപ്പന അഗ്രഹാര പോലീസാണ് പ്രതിയെ അറസ്റ്റുചെയ്തത്.
കാനഡയില്‍ നിന്ന് ഗിഫ്റ്റ്’; കസ്റ്റംസ് ഓഫിസര്‍ ചമഞ്ഞ് വീട്ടമ്മയില്‍ നിന്ന് തട്ടിയത് 15 ലക്ഷം, 56കാരി പൊലീസ് പിടിയില്‍
കാനഡയില്‍ നിന്നുള്ള സമ്മാനം സ്വീകരിക്കാൻ കസ്റ്റംസ് ഓഫീസര്‍ ചമഞ്ഞ് വീട്ടമയില്‍ നിന്ന് 15 ലക്ഷത്തോളം രൂപ തട്ടിയ 56 കാരി പിടിയില്‍.ബെംഗളൂരു ഹോരമവ് അമര്‍ റീജൻസി ലേഔട്ട് ഫ്ലാറ്റ് നമ്ബര്‍ 501ല്‍ പ്രിയ ബാഹുലേയൻ (56) ആണ് പിടിയിലായത്. തിരുവനന്തപുരം ബാലരാമപുരം സ്വദേശിനിയായ വീട്ടമ്മയുമായി വാട്ട്സാപ്പ് മുഖേന സൗഹൃദം സ്ഥാപിച്ച പ്രിയ കാനഡയില്‍ നിന്നും ഗിഫ്റ്റ് അയച്ചിട്ടുണ്ടെന്നും ഗിഫ്റ്റ് ലഭിക്കുന്നതിനായി കസ്റ്റംസ് ഓഫീസര്‍ ആണെന്ന വ്യാജേന ടാക്‌സ് ക്ലിയറൻസ് എന്നീ ആവശ്യങ്ങള്‍ പറഞ്ഞ് ഓണ്‍ലൈൻ വഴി 15,33,000 രൂപ തട്ടിയെടുത്തതായാണ് പരാതി.
തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി ഡി ശില്‍പയുടെ നിര്‍ദേശാനുസരണം തിരുവനന്തപുരം റൂറല്‍ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷൻ എസ്‌എച്ച് കെ വിനുകുമാറിന്റെ നേതൃത്വത്തില്‍ സ്റ്റേഷൻ എസ്‌ഐ സതീഷ് ശേഖര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷീബ, സിനിലാല്‍, ബിജി ലേഖ, ജ്യോതി സിപിഒമാരായ ശ്യം കുമാര്‍, അദീൻ അശോക്ക്, അഖില്‍ ദേവ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് 21ന് പ്രിയയെ പിടികൂടിയത്. തുടര്‍ന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്ബാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.