കര്‍ണാടക ഹൈക്കോടതിയിലെ ആറ് ജഡ്ജിമാര്‍ക്കെതിരെ വധഭീഷണി. കോടതിയിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു.ജൂലൈ 12ന് രാത്രി 7 മണിക്ക് തനിക്ക് ഒരു അന്താരാഷ്ട്ര അജ്ഞാത നമ്ബറില്‍ നിന്ന് കോള്‍ വന്നെന്ന് പി.ആര്.ഒ കെ മുരളീധര്‍ പറഞ്ഞു. വിളിച്ചയാള്‍ മുരളീധറിന് വാട്സ്ആപ്പ് സന്ദേശവും അയച്ചു. പാകിസ്താനിലെ ഒരു ബാങ്കിലെ അക്കൗണ്ട് നമ്ബര്‍ നല്കി. 50 ലക്ഷം രൂപ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. പണം കൈമാറിയില്ലെങ്കില്‍ ആറു ജഡ്ജിമാരെ വധിക്കുമെന്നും സന്ദേശത്തില്‍ പറഞ്ഞു.ജസ്റ്റിസുമാരായ മുഹമ്മദ് നവാസ്, നരേന്ദ്ര പ്രസാദ്, അശോക് നിജഗണ്ണനവര്, എച്ച്.പി സന്ദേശ്, കെ നടരാജൻ, വീരപ്പ എന്നിവര്‍ക്കെതിരെയാണ് ഭീഷണി.
ഹിന്ദി, ഉറുദു, ഇംഗ്ലീഷ് ഭാഷകളിലായാണ് സന്ദേശം വന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 506, 507, 504, ഇൻഫര്‍മേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 75, 66 (എഫ്) എന്നിവ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
കോളേജ് റെസ്റ്റ്റൂമില് ക്യാമറ വെച്ച് സഹപാഠിയുടെ വീഡിയോ പകര്‍ത്തി; മൂന്ന് പെണ്‍കുട്ടികള്‍ക്ക് സസ്പെന്ഷന്
കോളേജ് റെസ്റ്റ്റൂമില് മൊബൈല്‍ ക്യാമറ വെച്ച് സഹപാഠിയുടെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൂന്ന് പെണ്‍കുട്ടികളെ കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.ഉടുപ്പിയിലെ നേത്ര ജ്യോതി കോളേജിലെ ഒപ്റ്റോമെട്രി വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് നടപടിയെടുത്തതെന്ന് കോളേജ് ഡയറക്ടര്‍ രശ്മി കൃഷ്ണ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. തൊട്ടടുത്ത ദിവസം തന്നെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുത്തു.മൊബൈല്‍ ഫോണിന് വിലക്കുണ്ടായിരുന്ന കോളേജില്‍ ഫോണ്‍ കൊണ്ടുവന്നതിനും വീഡിയോ ചിത്രീകരിച്ചതിനുമാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കോളേജ് അധികൃതര്‍ നടപടി സ്വീകരിച്ചത്. സഹപാഠിയുടെ വീഡിയോ ചിത്രീകരിച്ച വിവരം ഇവര്‍ തന്നെയാണ് പുറത്തുപറഞ്ഞത്.
മറ്റൊരാളായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും അബദ്ധത്തിലാണ് വീഡിയോ ചിത്രീകരിച്ചതെന്നും പെണ്‍കുട്ടിയോട് പറഞ്ഞ സംഘം, അവരുടെ മുന്നില്‍ വെച്ചുതന്നെ വീഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ കുട്ടി ഇക്കാര്യം മറ്റ് സുഹൃത്തുക്കളോട് പറയുകയും അവര്‍ കോളേജ് അധികൃതരെ അറിയിക്കുകയും ചെയ്തു. വിവരം അറിഞ്ഞ ഉടനെ തന്നെ മൂന്ന് പേരെയും സസ്പെന്റ് ചെയ്തതായി കോളേജ് മാനേജ്മെന്റ് പറഞ്ഞു. കുട്ടി പൊലീസില്‍ പരാതി നല്കാന് തയ്യാറായില്ലെങ്കിലും കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്കി. വിദ്യാര്‍ത്ഥിനികള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത് പൊലീസിന് കൈമാറുകയും ചെയ്തു. പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നുമാണ് പൊലീസ് അറിയിച്ചത്