റെസ്റ്റ് റൂമില്‍ മൊബൈല്‍ ക്യാമറ വെച്ച് പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ മൂന്നു വിദ്യാര്‍ഥിനികള്‍ക്ക് സസ്പെന്ഷന്.കര്‍ണാടകയിലെ നേത്ര ജ്യോതി കോളജിലെ മൂന്നു വിദ്യാര്‍ഥിനികളെയാണ് സസ്പെന്‍ഡ് ചെയ്തത്. ബുധനാഴ്ചയാണ് ഇവര്‍ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതായി കണ്ടെത്തിയത്.വാട്സ്ആപ്പ് ഗ്രൂപ്പില്‍ തന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്ന വിവരമറിഞ്ഞ് പെണ്‍കുട്ടി സുഹൃത്തുക്കളെ അറിയിച്ചു. ഇവരാണ് വിഷയം മാനേജ്മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ലക്ഷ്യമിട്ടത് മറ്റു ചില പെണ്‍കുട്ടികളെയാണെന്നും, പരാതിക്കാരിയുടെ വിഡിയോ അറിയാതെ ചിത്രീകരിച്ചതാണെന്നുമാണ് വിദ്യാര്‍ഥിനികള്‍ നല്കിയ വിശദീകരണം. സംഭവത്തില്‍ മൂന്നുപേരെയും കോളജ് മാനേജ്മെന്റ് പുറത്താക്കി.
ചെലവ് ചുരുക്കാന്‍ ബൈജൂസ്; ബെംഗളുരുവിലെ രണ്ട് ഓഫീസ് സ്പേസുകള്‍ ഒഴിഞ്ഞു
ചെലവ് ചുരുക്കലിന്റെ ഭാഗമായി എഡ്യുടെക് ഭീമന് ബൈജൂസ് ബെംഗളുരുവിലെ കമ്ബനിയുടെ ഏറ്റവും വലിയ ഓഫീസ് ഒഴിഞ്ഞതായി റിപ്പോര്‍ട്ട്.ജുലൈ 24ന് മണി കണ്ട്രോളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബൈജൂസിന് ബെംഗളുരുവില്‍ മൂന്ന് ഓഫീസ് സ്പേസുകളുണ്ട്. 5.58 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള കല്യാണി ടെക് പാര്‍ക്കാണ് ഇപ്പോള്‍ ഒഴിഞ്ഞത്. ഇതിനുപുറമെ പ്രസ്റ്റീജ് ടെക് പാര്‍ക്കിലെ മറ്റൊരു ഓഫീസ് സ്പേസും ബൈജൂസ് ഒഴിഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട് പറയുന്നത്. പ്രസ്റ്റീജ് ടെക് പാര്‍ക്കില്‍ ബൈജൂസിനുണ്ടായിരുന്ന ഒമ്ബത് നിലകളില്‍ രണ്ടെണ്ണം ഒഴിഞ്ഞു. 2023 ജുലൈ 23 മുതല്‍ വീടുകളില്‍ നിന്നോ മറ്റ് സ്ഥലങ്ങളിലിരുന്നോ ജോലി ചെയ്യാന്‍ ജീവനക്കാരോട് കമ്ബനി ആവശ്യപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട്.സമീപകാലത്ത് ബൈജൂസിനെ കുറിച്ചു നിരവധി റിപ്പോര്‍ട്ടുകളാണു മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്.
കമ്ബനിയുടെ സാമ്ബത്തിക പ്രതിസന്ധിയും, മാനേജ്മെന്റ് തലത്തിലുണ്ടായ പ്രതിസന്ധിയുമൊക്കെ വന്‍ ചര്‍ച്ചകളായി മാറിയിരുന്നു. ഓഡിറ്ററായ ഡെലോയിറ്റിന്റെയും മൂന്ന് ബോര്‍ഡംഗങ്ങളുടെയും രാജി ബൈജൂസിന്റെ വിപണിയിലെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന തലത്തിലേക്കും എത്തിച്ചു. ഇതേ തുടര്‍ന്ന് കമ്ബനി ബോര്‍ഡ് അഡൈ്വസറി കമ്മിറ്റി (ബിഎസി) രൂപീകരിക്കുമെന്നു സ്ഥാപകനായ ബൈജു രവീന്ദ്രന് എക്സ്ട്രാ ഓര്‍ഡിനറി ജനറല്‍ ബോഡി മീറ്റിംഗില്‍ അറിയിച്ചിരുന്നു. പ്രഖ്യാപനം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കും ശേഷം എസ്ബിഐ മുന്‍ ചെയര്മാന് രജനീഷ് കുമാറിനെയും മുന്‍ ഇന്‍ഫോസിസ് സിഎഫ്ഒ മോഹന്‍ദാസ് പൈയെയും ബൈജൂസിന്റെ ബോര്‍ഡ് അഡൈ്വസറി കമ്മിറ്റി (ബിഎസി) അംഗങ്ങളായി നിയമിക്കുകയും ചെയ്തു.
മോഹന്‍ദാസ് പൈ ബൈജൂസിലെ ആദ്യകാല നിക്ഷേപകനായിരുന്നു. രജനീഷ് കുമാറാകട്ടെ, ഭാരത് പേ (BharatPe) എന്ന ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമിന്റെ ബോര്‍ഡ് ചെയര്‍മാനാണ്. ബൈജൂസിന്റെ ഭരണവും, ബോര്‍ഡിന്റെ ഘടനയും സംബന്ധിച്ച കാര്യങ്ങളില്‍ ഉപദേശം നല്‍കുക എന്നതായിരിക്കും ഇവരുടെ ദൗത്യം. കൊറോണ താണ്ഡവമാടിയ വര്‍ഷങ്ങളില്‍ വിദേശരാജ്യങ്ങളില്‍ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്നതിനു വേണ്ടി യുഎസ്സിലെ ടിങ്കര്‍(Tynker), എപ്പിക് (Epiq) എന്നീ എഡ്യുടെക് കമ്ബനികളെ ബൈജൂസ് ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ദിവസം ബൈജൂസിന്റെ അക്കൗണ്ട് ബുക്കുകള്‍ പരിശോധിക്കാന്‍ കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം ഉത്തരവിട്ടിരുന്നു.
ആറാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ഉദ്യോഗസ്ഥരോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുള്ളതെന്നാണു ബ്ലൂംബെര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2019-20, 2020-21 എന്നീ രണ്ട് സാമ്ബത്തിക വര്‍ഷങ്ങളിലെ ബൈജുസിന്റെ ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്മെന്റുകള്‍ സിഎ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് റിവ്യൂ ബോര്‍ഡ് (എഫ്ആര്‍ആര്‍ബി) അവലോകനം ചെയ്തതിനു ശേഷമാണു കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഈ നീക്കം ഉണ്ടായിട്ടുള്ളത്. ബൈജൂസിനെതിരേ എസ്എഫ്ഐഒ അന്വേഷണം നടത്തുന്നതായി നേരത്തേ ദി ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കമ്ബനി ഇക്കാര്യം നിഷേധിച്ചിരുന്നു.
ഗുരുതര സാമ്ബത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കായി, കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് എസ്എഫ്ഐഒ. ഇത്തരമൊരു അന്വേഷണം നടക്കുന്നില്ലെന്നും യാതൊരു ആശയവിനിമയവും എസ്എഫ്ഐഒ-യുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നുമാണു കമ്ബനി വിശദീകരിച്ചിരിക്കുന്നത്. എന്നാല്‍ ബൈജൂസിലെ സാഹചര്യം പരിശോധിക്കാന്‍ എസ്എഫ്ഐഒ-യെ നിയോഗിക്കുന്നതിനുള്ള നിയമസാധുതകളും നടപടിക്രമങ്ങളും മന്ത്രാലയം ഇതിനകം പരിശോധിച്ചിട്ടുണ്ടെന്നാണ് വിവിധ സ്രോതസുകള്‍ ബ്ലൂംബെര്‍ഗിനോട് വെളിപ്പെടുത്തിയിട്ടുള്ളത്.
കൊറോണ മഹാമാരി ഒഴിഞ്ഞതിനു പിന്നാലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ വിപണിക്ക് ഉണ്ടായ മാന്ദ്യത്തെ തുടര്‍ന്ന്, ബൈജൂസ് പ്രതിസന്ധിയിലേക്ക് നീങ്ങുകയായിരുന്നു. വന്‍ വിപൂലീകരണ പദ്ധതികള്‍ ആസൂത്രണം ചെയ്ത് വലിയ വായ്പകളെടുത്തതും വന്‍തോതില്‍ നിയമനങ്ങളും ശാഖകളും തുടങ്ങിയതും തിരിച്ചടിയായി.