ബെംഗളൂരു∙ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകളിൽ ഇനി മുൻകൂർ ബുക്കിങ് സൗകര്യം. ബെംഗളൂരുവിലെ വൈദ്യുതി വിതരണ കമ്പനിയായ ബെസ്കോമിന്റെ ഇവി മിത്ര ആപ് വഴിയാണ് ബുക്കിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്.ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചതോടെയാണ് ആപ്പിൽ ചാർജിങ് സ്റ്റേഷനുകളുടെ ലൊക്കേഷന്‍ പുറമേ ബുക്കിങ് സൗകര്യം കൂടി ഏർപ്പെടുത്തിയത്.നഗരത്തിൽ 320 ചാർജിങ് സ്റ്റേഷനുകളാണ് ബെസ്കോമിന്റെ നിയന്ത്രണത്തിലുള്ളത്. ഫാസ്റ്റ് ചാർജിങ്ങിന് യൂണിറ്റിന് 8.07 രൂപയും സാധാരണ ചാർജിങ്ങിന് 7.40 രൂപയുമാണ് ഈടാക്കുന്നത്. തൊട്ടടുത്ത ചാർജിങ് സ്റ്റേഷൻ കണ്ടെത്തുന്നതിന് പുറമേ ക്യുആർ കോഡ് ഉപയോഗിച്ച് പണമടയ്ക്കാനും ആപ്പിലൂടെ സാധിക്കും. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ പുതുതായി 530 ചാർജിങ് സ്റ്റേഷനുകൾ കൂടി സംസ്ഥാനത്ത് ബെസ്കോം നിർമിക്കുന്നുണ്ട്.
921 ഇ ബസുകൾ കൂടി വരുന്നു :ബിഎംടിസിക്കായി ടാറ്റയുടെ 921 നോൺ എസി ഇലക്ട്രിക് ബസുകൾ 2 മാസത്തിനുള്ളിൽ സർവീസ് ആരംഭിക്കും. ടിഎംഎൽ സ്മാർട്ട് സിറ്റി മൊബിലിറ്റി സൊല്യൂഷൻസുമായി കഴിഞ്ഞ വർഷം ഡിസംബറിലാണ് ബിഎംടിസി കരാർ ഒപ്പിട്ടത്. വാടക അടിസ്ഥാനത്തിലാണു ബസുകൾ ബിഎംടിസിക്കായി ഓടുക. 10 വർഷത്തെ കരാറിലാണു ബസുകൾ സർവീസ് നടത്തുക. നിലവിൽ ജെബിഎം, ഫെയിം എന്നീ കമ്പനികളുടെ ഇലക്ട്രിക് ബസുകളാണു നഗരത്തിൽ സർവീസ് നടത്തുന്നത്.
ബെംഗളുരുവില്‍ അഞ്ച് ഭീകരര്‍ അറസ്റ്റില്‍; സ്ഫോടക വസ്തുക്കളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു
അഞ്ച് ഭീകരരെ സെൻട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തു. ജുനൈദ്, സൊഹൈല്‍, ഉമര്‍, മുദാസിര്‍, ജാഹിദ് എന്നിവരാണ് അറസ്റ്റിലായത്.ഇവരില്‍ നിന്ന് നിരവധി സ്ഫോടക വസ്തുക്കളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. അഞ്ചംഗ സംഘം രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്ന് സംശയത്തെ തുടര്‍ന്നാണ് അറസ്റ്റ്.അറസ്റ്റിലായ അഞ്ച് പ്രതികള്‍ക്കും 2017ലെ കൊലപാതകക്കേസിലും പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു. ബെംഗളൂരു സെൻട്രല്‍ ജയിലില്‍ പാര്‍പ്പിച്ച ഇവര്‍ ചില ഭീകരരുമായി സമ്ബര്‍ക്കം പുലര്‍ത്തുകയും സ്ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ പരിശീലനം നേടുകയും ചെയ്തുവെന്നാണ് കണ്ടെത്തല്‍. സ്ഫോടനത്തിന്റെ ആസൂത്രണത്തില്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്ന രണ്ട് പേര്‍ക്കായി സിസിബിയും തിരച്ചില്‍ നടത്തിവരികയാണ്.