ന്യൂഡല്‍ഹി: ഇന്ത്യൻ ഡെസര്‍ട്ടുകളുടെ രുചികള്‍ പലതരമാണ്. ഗുലാബ് ജാമുൻ, രസഗുള, ഘേവര്‍, കാജു കട്ടി എന്നിങ്ങനെ ഒരു വലിയ നിരതന്നെയുണ്ട് ഇന്ത്യൻ മധുര പലഹാരങ്ങളുടെ കൂട്ടത്തില്‍.
ഇന്ത്യൻ സ്ട്രീറ്റുകളില്‍ മധുര പലഹാരങ്ങള്‍ കാണുമ്ബോള്‍ തന്നെ വായില്‍ വെള്ളമൂറും. പലര്‍ക്കും തങ്ങളുടെ പ്രിയപ്പെട്ട പലഹാരം ഏതെന്ന് തിരഞ്ഞെടുക്കുക തന്നെ ബുദ്ധിമുട്ടാണ്. ഇപ്പോഴിതാ ലോകത്തിലെ മികച്ച സ്ട്രീറ്റ്ഫുഡ് മധുര പലഹാരങ്ങളുടെ കൂട്ടത്തില്‍ ഇടം നേടിയിരിക്കുകയാണ് ഇന്ത്യയില്‍ നിന്നുള്ള മൂന്ന് വിഭവങ്ങള്‍.
ടേസ്റ്റ് അറ്റ്ലസ്‌നടത്തിയ സര്‍വ്വേയിലാണ് മൂന്ന് ഇന്ത്യൻ മധുര പലഹാരങ്ങള്‍ ഇടം നേടിയത്. ലോകമെമ്ബാടുമുള്ള തെരുവ് ഭക്ഷണത്തെക്കുറിച്ചുള്ള വിശദമായ പഠനങ്ങളും സര്‍വ്വേകളും നടത്തുന്ന ഒരു മാഗസീനാണ് ടേസ്റ്റ് അറ്റ്ലസ്. ഇൻസ്റ്റഗ്രാമിലൂടെയാണ് ടെസ്റ്റ് അറ്റ്ലസ് സര്‍വ്വേ വിവരം പുറത്തുവിട്ടത്.
കുല്‍ഫി ഫലൂദയാണ് ലോകത്തിലെ ഏറ്റവും മികച്ച മധുര പലഹാരങ്ങളുടെ ലിസ്റ്റില്‍ ഇടം നേടിയ ഒരു വിഭവം. മൈസൂര്‍ പാക്ക് ഈ ലിസ്റ്റില്‍ പതിനാലാം സ്ഥാനത്തെത്തി. തൊട്ടുപിന്നാലെ കുല്‍ഫിയും സ്ഥാനം പിടിച്ചിട്ടുണ്ട്. നിരവധിപേരാണ് ഇതിനോടകം ടേസ്റ്റ് അറ്റ്ലസിന്റെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ഇതിന് മുൻപ് ലോകത്തിലെ മികച്ച വിഭങ്ങളെ കുറിച്ച് നടത്തിയ സര്‍വ്വേ വിവരവും പുറത്ത് വിട്ടിരിന്നു. അന്ന് മികച്ച ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ കോഴിക്കോടൻ ബിരിയാണിയും ഇടം നേടിയിരുന്നു.
ഹൊറര്‍ ചിത്രം ‘വിന്റര്‍ 2’ വരുന്നു; ജയറാമും ഭാവനയുമില്ല: പ്രഖ്യാപനവുമായി സംവിധായകന്‍ ദീപു കരുണാകരന്‍
മലയാളത്തിലെ ഏറ്റവും മികച്ച ഹൊറര്‍ സിനിമകളില്‍ ഒന്നാണ് 2009ല്‍ ദീപു കരുണാകരന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ വിന്‍റര്‍.
ജയറാം,ഭാവന , ബേബി രഹ്ന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തിയ സിനിമയ്‌ക്ക് റിപ്പീറ്റ് വാല്യുവുമുണ്ട്. ഇപ്പോഴിതാ, ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന്‍ ദീപു കരുണാകരന്‍.
ചിത്രത്തിലേത് പുതിയ കഥയായതിനാല്‍ ജയറാമും ഭാവനയും സിനിമയില്‍ ഉണ്ടാകില്ലെന്നും ദീപു പറഞ്ഞു. ഓഗസ്റ്റ് പതിനേഴിന് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കും. അണിയറ പ്രവര്‍ത്തകരെയും അഭിനേതാക്കളെയും സംബന്ധിച്ച വിവരങ്ങള്‍ ഉടൻ പുറത്തുവിടും. പൂര്‍ണമായും ഹൊറര്‍ ത്രില്ലര്‍ ആയിരിക്കും ചിത്രം.
ദീപു കരുണാകരന്റെ നേതൃത്ത്വത്തിലുള്ള ലെമണ്‍ പ്രൊഡക്ഷന്‍സാണ് ഈ ചിത്രം നിര്‍മിക്കുന്നത്. കോ- പ്രൊഡ്യൂസര്‍ – അമീര്‍ അബ്ദുള്‍ അസീസ്, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ – മുരുകന്‍.എസ്. ശരത്ത് വിനായകാണ് ഈ ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. സംഗീതം – മനു രമേശ്. ഛായാഗ്രഹണം – പ്രദീപ് നായര്‍. എഡിറ്റര്‍ – അരുണ്‍ തോമസ്. കലാസംവിധാനം -സാബുറാം. അസോസിയേറ്റ് ഡയറക്ടര്‍-സാംജിആന്റെണി. ഫിനാന്‍സ് കണ്‍ട്രോളര്‍-സന്തോഷ് ബാലരാമപുരം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഹരി കാട്ടാക്കട. വാഴൂര്‍ ജോസ്. ഫോട്ടോ – അജി മസ്‌ക്കറ്റ്.