ബംഗളൂരു: കര്‍ണാടകയില്‍ ഏര്‍പ്പെടുത്തിയ രാത്രി കര്‍ഫ്യു പിന്‍വലിച്ച് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ. തീരുമാനം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് പിന്‍മാറ്റം. ജനുവരി രണ്ട് വരെയായിരുന്നു രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്തിയത്.
വിദഗ്ധരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്തിയത്. ബ്രിട്ടനില്‍ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയതിെന തുടര്‍ന്നായിരുന്നു നടപടി. എന്നാല്‍, പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ മാനിച്ച് രാത്രി കര്‍ഫ്യു ആവശ്യമില്ലെന്ന നിലപാടിലേക്ക് എത്തിയെന്ന് യെദിയൂരപ്പയുടെ പ്രസ്താവനയില്‍ പറയുന്നു. മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയാണ് തീരുമാനമെടുത്തത്.
കോവിഡ് പ്രോട്ടോകോള്‍ ജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും യെദിയൂരപ്പ പറഞ്ഞു.
ചൊവ്വാഴ്ച രാത്രി കര്‍ഫ്യു ഏര്പ്പെടുത്തേണ്ടെന്നായിരുന്ന യെദിയൂരപ്പയുടെ നിലപാട്. എന്നാല്‍, ബുധനാഴ്ച തീരുമാനം മാറ്റി കര്‍ഫ്യു പ്രഖ്യാപിച്ചു. വ്യാഴാഴ്ച വീണ്ടും തീരുമാനം മാറ്റിയിരിക്കുകയാണ് യെദിയൂരപ്പ.