കര്‍ണാടകയില്‍ ആര്‍എസ്എസ് ട്രസ്റ്റിന് സര്‍ക്കാര്‍ ഭൂമി പതിച്ചു നല്കിയ നടപടി സിദ്ധരാമയ്യ സര്‍ക്കാര്‍ മരവിപ്പിച്ചു. ജനസേന ട്രസ്റ്റിന് കഴിഞ്ഞ ബിജെപി സര്‍ക്കാര്‍ 35.33 ഏക്കല്‍ ഭൂമി പതിച്ചു നല്കിയ ഉത്തരവാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ മരവിപ്പിച്ചത്. ഇത്തരത്തില്‍ ബസവരാജ് ബൊമ്മെ സര്‍ക്കാര്‍ അനുവദിച്ച മറ്റ് ഗ്രാന്റുകളും മരവിപ്പിച്ചു. സെപ്തംബറിലാണ് ബിജെപി ട്രസ്റ്റിന് ഭൂമി പതിച്ചു നല്‍കിയത്.
കഴിഞ്ഞ ദിവസമാണ് ബിജെപി എംഎല്‍എ എസ് ടി സോമശേഖര്‍ ഈ ഭൂമി സംബന്ധിച്ച് സര്‍ക്കാരില്‍ നിന്നും വിവരങ്ങള്‍ തേടിയത്. തുടര്‍ന്ന് റവന്യൂ മന്ത്രി കൃഷ്ണ ബൈരേ ഗൗഡ നല്കിയ മറുപടിയിലാണ് ജനസേവ ട്രസ്റ്റിന് 35.33 ഏക്കര്‍ ഭൂമി നല്കിയ നടപടി മരവിപ്പിച്ചതായി അറിയിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നും മറുപടിയില്‍ പറയുന്നു.
വരന്റെ കുടുംബം നല്കിയ 10 ലക്ഷം രൂപയുടെ ആഭരണങ്ങളുമായി നവവധു കാമുകനൊപ്പം ഒളിച്ചോടിയെന്ന് പരാതി
മംഗളൂരു: വരന്റെ കുടുംബം സമ്മാനിച്ച 10 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളുമായി നവവധു കാമുകനൊപ്പം ഒളിച്ചോടിയതായി പരാതി.ശങ്കരനാരായണ പൊലീസ് സ്റ്റേഷൻ പരിധിയില്‍ ഉള്ളുറിലെ സഞ്ജീവ ഷെട്ടിയുടെ മകൻ സങ്കേത് ഷെട്ടിയാണ് (31) പരാതിക്കാരൻ. വധുവിന്റെ കാമുകൻ മൈസൂരു സ്വദേശി കെ. നവീൻ, വധു വഡെര ഹൊബ്ലിയിലെ സ്പൂര്ത്തി ഷെട്ടി, പിതാവ് സതിഷ് ഷെട്ടി, മാതാവ് സുജാത ഷെട്ടി എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ മാസം 21നായിരുന്നു ഇവരുടെ വിവാഹം നടന്നത്.
വീട്ടില്‍ വധു കൂടുതല്‍ സമയം നവീനുമായി ചാറ്റും വിഡിയോ കാളുമായി കഴിയുകയായിരുന്നു. തടഞ്ഞപ്പോള്‍ തങ്ങള്‍ പ്രണയത്തിലാണെന്നും അച്ഛനും അമ്മയും നിര്‍ബന്ധിച്ചിട്ടാണ് താനുമായുള്ള വിവാഹത്തിന് സമ്മതിച്ചതെന്നുമാണ് മറുപടി പറഞ്ഞത്. രക്ഷിതാക്കളോട് വിവരം തിരക്കിയപ്പോള്‍ നവീൻ അന്യജാതിക്കാരനായതിനാലാണ് വിവാഹത്തിന് തടസ്സം നിന്നതെന്ന് അറിയിച്ചു. എന്നാല്‍, സ്പൂര്ത്തി അവസരം ഒത്തുവന്നപ്പോള്‍ ഇറങ്ങിപ്പോവുകയായിരുന്നു.