Home Featured ബെംഗളൂരു:കമ്പനിയുടെ എംഡിയെയും സിഐഒയെയും മുൻ ജീവനക്കാരൻ വെട്ടി കൊലപ്പെടുത്തി

ബെംഗളൂരു:കമ്പനിയുടെ എംഡിയെയും സിഐഒയെയും മുൻ ജീവനക്കാരൻ വെട്ടി കൊലപ്പെടുത്തി

by admin

ബെംഗളൂരു: ടെക് സ്ഥാപനത്തിന്റെ സിഇഒയെയും മാനേജിംഗ് ഡയറക്ടറെയും മുൻ ജീവനക്കാരൻ ഓഫീസിൽ വച്ച് വാളുകൊണ്ട് കൊലപ്പെടുത്തി.
ബെംഗളൂരുവിലെ ഒരു ടെക് കമ്പനിയുടെ സിഇഒയെയും മാനേജിംഗ് ഡയറക്ടറെയും കൊലപ്പെടുത്തിയത് മുൻ ജീവനക്കാരനാണെന്ന് പോലീസ് പറഞ്ഞു. ഓഫീസിലിരിക്കെയാണ് ഇവരെ വാളുകൊണ്ട് ആക്രമിച്ചതെന്നും പോലീസ് കൂട്ടിച്ചേർത്തു. എയറോണിക്സ് ഇൻറർനെറ്റ് കമ്പനിയുടെ സിഇഒ വിനു കുമാറും എംഡി ഫണീന്ദ്ര സുബ്രഹ്മണ്യയും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. അക്രമി ഫെലിക്‌സ് ഒളിവിലാണ്.

മംഗളൂരു -ദുബൈ എയര്‍ ഇന്ത്യ വിമാനം കേടായി; പകരം വിമാനം പുറപ്പെട്ടത് 13 മണിക്കൂറിന് ശേഷം

മംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് തിങ്കളാഴ്ച രാത്രി 11.05ന് ദുബൈയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം യന്ത്രത്തകരാര്‍ കാരണം 13 മണിക്കൂര്‍ വൈകി. ചൊവ്വാഴ്ച ഉച്ച 12.10നാണ് പകരം വിമാനം പുറപ്പെട്ടത്.

യന്ത്രത്തകരാര്‍ കാരണം മുടങ്ങിയ IX 813 വിമാനത്തിന് പകരം തിരുവനന്തപുരത്ത് നിന്ന് മറ്റൊന്ന് എത്തിച്ചാണ് സര്‍വിസ് നടത്തിയത്. തിങ്കളാഴ്ച യാത്ര ചെയ്യേണ്ടിയിരുന്ന 168 യാത്രക്കാരില്‍ 161 പേര്‍ ചൊവ്വാഴ്ച ബദല്‍ വിമാനത്താവളത്തില്‍ ദുബൈയിലേക്ക് പോയി. ഏഴു പേര്‍ യാത്ര മാറ്റി. കേടായ വിമാനം നേരെയാക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി.

You may also like

error: Content is protected !!
Join Our WhatsApp Group