ബംഗളൂരു: മുൻ ഐഎസ്‌ആര്‍ഒ ചെയര്‍മാനും പ്രശസ്ത ശാസ്ത്രജ്ഞനുമായ ഡോ. കെ കസ്തൂരിരംഗനെ ഹൃദയാഘാതത്തെ തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീലങ്കയില്‍ വച്ചാണ് അദ്ദേഹത്തിനു ഹൃദയാഘാതമുണ്ടായത്. ഉടൻ തന്നെ അദ്ദേഹത്തെ ഹെലികോപ്റ്റര്‍ മാര്‍ഗം ബംഗളൂരുവില്‍ എത്തിച്ചു.
ബംഗളൂരുവിലെ നാരായണ ഹൃദയാലയത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. 83 കാരനായ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്നു ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
ഒരു സ്വകാര്യ പരിപാടിക്കായാണ് അദ്ദേഹം ശ്രീലങ്കയില്‍ എത്തിയത്. പ്രമുഖ ഹൃദ്രോഗ വിദഗ്ധൻ ഡോ. ദേവി ഷെട്ടിയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് ചികിത്സ.