Home Featured വിലക്കുറവിന്റെ ആഘോഷവുമായി ലുലു ബെംഗളൂരു; പകുതി വിലയ്ക്ക് ബ്രാന്‍ഡഡ് ഉത്പ്പന്നങ്ങള്‍

വിലക്കുറവിന്റെ ആഘോഷവുമായി ലുലു ബെംഗളൂരു; പകുതി വിലയ്ക്ക് ബ്രാന്‍ഡഡ് ഉത്പ്പന്നങ്ങള്‍

by admin

മികച്ച ഗുണമേന്മയുള്ള ബ്രാൻഡഡ് ഉത്പന്നങ്ങള്‍ കുറഞ്ഞ നിരക്കില്‍ സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരം ബെംഗ്ലൂരു ലുലു മാളിലും , ലുലു ഡെയ്ലിയിലും ഒരുങ്ങികഴിഞ്ഞു. ബിഗ് ഡേ സെയില്‍ ഓഫറിലൂടെ 50 ശതമാനം വിലക്കുറവിലാണ് ബ്രാൻഡഡ് ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നത്. പ്രമുഖ ബ്രാൻഡുകളുടെ ഫാഷൻ, ഇലക്‌ട്രോണിക്സ്, ഗൃഹോപകരണങ്ങള്‍, ഗ്രോസറി തുടങ്ങി എന്തും 50 ശതമാനം വിലക്കുറവില്‍ സ്വന്തമാക്കാം. ജൂലൈ 6 മുതല്‍ 9 വരെ നാല് ദിവസത്തേക്കാണ് ബിഗ് ഡേ ഫ്ലാറ്റ് 50 സെയില്‍ നടക്കുന്നത്. ലുലു ഫാഷൻ സ്റ്റോര്‍, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു കണക്റ്റ് എന്നിവിടങ്ങളിലായി പ്രമുഖ ബ്രാൻഡുകളുടെ ഫാഷൻ, ഇലക്‌ട്രോണിക്സ്, ഗൃഹോപകരണങ്ങള്‍, ഗ്രോസറി തുടങ്ങിയവ പകുതി വിലയ്ക്ക് പര്‍ച്ചേസ് ചെയ്യാം. ഇതിന്റെ ഭാഗമായി ലുലു സ്റ്റോറുകള്‍ രാവിലെ 8 മണി മുതല്‍ അര്‍ധരാത്രി വരെ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.

ഏറ്റവും മികച്ച കളക്ഷനുകളുള്ള ലുലു ഫാഷൻ സ്റ്റോറില്‍ നിന്ന് , മികച്ച ഫാഷൻ ബ്രാൻഡുകളുടെ പുതിയ വസ്ത്രശേഖരങ്ങള്‍ 50 ശതമാനം വരെ കിഴിവില്‍ വാങ്ങാം. 300ല്‍ അധികം ബ്രാൻഡുകളാണ് ഈ വിലക്കുറുവിന്റെ ഉത്സവത്തില്‍ ഭാഗമാകുന്നത്. ലോകോത്തര ബ്രാൻഡുകളുടെ ടെക് ഗാഡ്ജറ്റുകള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കും ആകര്‍ഷകമായ ഓഫറുകള്‍ ഒരുക്കിക്കൊണ്ടാണ് ലുലു കണക്റ്റ് സജ്ജമാക്കിയിരിക്കുന്നത്.

ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഗ്രോസറികള്‍ക്കായി ആകര്‍ഷകമായ ഓഫറുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ബാഗുകള്‍, പാദരക്ഷകള്‍, കായികോപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍, ഇലക്‌ട്രോണിക്സ്, ആഭരണങ്ങള്‍, വാച്ചുകള്‍ വരെ വിലക്കുറവില്‍ ലഭ്യമാക്കുന്നു. കൂടാതെ, ലുലു ഫണ്‍ടൂറയിലും കുട്ടികള്‍ക്കായി പ്രത്യേക ഓഫറും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അത്യുജ്വലമായ ഡിസ്കൗണ്ടുകള്‍ക്കൊപ്പം രസകരമായ എന്റര്‍ടെയ്ൻമെന്റ് ഷോകളുമായി ഒരു പുതുമയാര്‍ന്ന ഷോപ്പിംഗ് അനുഭവമാണ് ലുലു സന്ദര്‍ശകര്‍ക്കായി ഒരുക്കുന്നത്. ലുലുവിന്റെ ഏറ്റവും മികച്ച ഓഫര്‍ സീസണായ ഇത്തവണ, ഷോപ്പ് ചെയ്യുന്നവര്‍ക്ക് ആകര്‍ഷകങ്ങളായ സമ്മാനങ്ങള്‍ നേടാനും അവസരമുണ്ട്. ലുലുവിൻ‌റെ ഓണ്‍ലൈൻ ഡെലിവറി ആപ്പ് വഴിയും ഈ ഓഫറുകളില്‍ ഓര്‍ഡുകള്‍ ലഭ്യമാണ്.

You may also like

error: Content is protected !!
Join Our WhatsApp Group