Home Featured തദ്ദേശ തിരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ടത്തിലെ ആവേശം മൂന്നാം ഘട്ടത്തിലും; ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര; ആകെ പോളിങ് ശതമാനം 61.55; വോട്ടെടുപ്പിനിടെ പലയിടത്തും സംഘര്‍ഷം

തദ്ദേശ തിരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ടത്തിലെ ആവേശം മൂന്നാം ഘട്ടത്തിലും; ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര; ആകെ പോളിങ് ശതമാനം 61.55; വോട്ടെടുപ്പിനിടെ പലയിടത്തും സംഘര്‍ഷം

by admin

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പില്‍ മൂന്നാം ഘട്ടത്തില്‍ മികച്ച പോളിങ്. ഉച്ചവരെ വോട്ട് ചെയ്യാനുള്ള ആവേശം നാല് ജില്ലകളിലും പ്രകടമായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ് പ്രകാരം ഉച്ചകഴിഞ്ഞ് 2.45 വരെ പോളിങ് ശതമാനം 61.55 ശതമാനമാണ്.

 നഗരത്തിന്റെ പല ഭാഗത്തും ഇന്ന് വൈദ്യുതി മുടങ്ങും 

ജില്ല തിരിച്ച്‌

മലപ്പുറം – 61.93
കോഴിക്കോട്- 61.75
കണ്ണൂര്‍ – 61.38
കാസര്‍കോഡ്- 60.12

കോര്‍പ്പറേഷന്‍:

കോഴിക്കോട് – 52.05 ,കണ്ണൂര്‍- 49.21

ബ്ലോക്ക് പഞ്ചായത്ത്

മലപ്പുറം

തിരൂര്‍ – 60.78
വേങ്ങര -58.19
താനൂര്‍- 60.69
തിരൂരങ്ങാടി -59.47
കുറ്റിപ്പുറം -61.43
മങ്കട -61.40
പെരിന്തല്‍മണ്ണ-59.93
മലപ്പുറം-62.84
അരീക്കോട്-65.40
കൊണ്ടോട്ടി – 64.22
കാളികാവ് -62.80
വണ്ടൂര്‍ -62.30
നിലമ്ബൂര്‍ -63.95
പൊന്നാനി -60.85
പെരുമ്ബടപ്പ് -56.96

പിണറായിയെ തിരിഞ്ഞു കൊത്തി യെച്ചൂരിയുടെ ട്വീറ്റ് :’തെരഞ്ഞെടുപ്പിന് തൊട്ട് മുമ്ബ് സൗജന്യ കോവിഡ് വാക്സിന്‍ പ്രഖ്യാപിച്ചത് ചട്ടലംഘനം’;

കോഴിക്കോട്

വടകര – 62.20
തൂണേരി – 62.01
കുന്നുമ്മല്‍ – 64.65
തോടന്നൂര്‍ – 61.36
മേലാടി – 60.47
പേരാമ്ബ്ര -66.35
ബാലുശ്ശേരി – 63.75
പന്തലായനി – 64.15
ചേലന്നൂര്‍ – 64.38
കൊടുവള്ളി – 62.54
കുന്നമംഗലം – 64.53
കോഴിക്കോട് – 58.68

കണ്ണൂര്‍

കല്ല്യാശ്ശേരി – 60.76
പയ്യന്നൂര്‍ – 65.48
തളിപ്പറമ്ബ് – 65.12
ഇരിക്കൂര്‍ – 62.99
കണ്ണൂര്‍ – 59.58
ഇടക്കാട് – 63.04
തലശ്ശേരി – 63.46
കൂത്തുപറമ്ബ് – 61.31
പാനൂര്‍ – 62.26
ഇരിട്ടി – 63.67
പേരാവൂര്‍ – 60.00

കാസര്‍ഗോഡ്

കാറടുക്ക – 64.12
മഞ്ചേശ്വരം – 54.08
കാസര്‍ഗോഡ് – 54.17
കാഞ്ഞങ്ങാട് – 59.81
പരപ്പ – 66.69
നീലേശ്വരം -65.34

ഗോവധ നിരോധനം:നിയമ നിര്‍മ്മാണ കൗണ്‍സിലില്‍ അവതരിപ്പിക്കാന്‍ സാധിച്ചില്ല , ഓര്‍ഡിനന്‍സ് ഇറക്കാനൊരുങ്ങി ബിജെപി

വോട്ടെടുപ്പിനിടെ പലയിടത്തും നേരിയ സംഘര്‍ഷങ്ങളുമുണ്ടായി. കോഴിക്കോട്ടെ മുക്കത്തും കൊടുവള്ളിയിലും സംഘര്‍ഷമുണ്ടായി. മലപ്പുറത്ത് രണ്ടിടങ്ങളിലുണ്ടായ സംഘര്‍ഷത്തില്‍ ഒരിടത്ത് പൊലീസ് ലാത്തിവീശി. പെരുമ്ബടപ്പിലാണ് എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷത്തിനിടെ പൊലീസ് ലാത്തിവീശിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി സുഹ്‌റ അഹമ്മദിന് പരിക്കേറ്റു.

കാസർകോട് സ്വദേശിയെ ബണ്ട്വാളിൽ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

താനൂര്‍ നഗരസഭയിലെ പത്താം വാര്‍ഡില്‍ യുഡിഎഫ് മുന്‍ കൗണ്‍സിലര്‍ എല്‍ഡിഎഫിനായി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കാരണത്തിലായിരുന്നു സംഘര്‍ഷം. യുഡിഎഫ് നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ മുന്‍ കൗണ്‍സിലര്‍ ലാഹിയ റഹ്മാന് സംഘര്‍ഷത്തിനിടെ പരിക്കേറ്റു.

അലാവുദ്ദീന്‍ അംബാനിക്ക് കുപ്പിയില്‍ നിന്നും മോഡി ഭൂതം; പരിഹാസ കാര്‍ട്ടൂണുമായി കുനാല്‍ കമ്ര, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

4 ജില്ലകളിലായി 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാര്‍ഡുകളിലായി 22,151 സ്ഥാനാര്‍ത്ഥികളാണു മത്സരിക്കുന്നത്. 89,74,993 വോട്ടര്‍മാര്‍. 10,842 പോളിങ് ബൂത്തുകളില്‍ 1,105 എണ്ണം പ്രശ്‌നബാധിതമായതിനാല്‍ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണു വോട്ടെടുപ്പ്. ഇന്നലെ വൈകിട്ട് 3 മുതല്‍ ഇന്നു വോട്ടെടുപ്പ് അവസാനിക്കും വരെ സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലാകുന്നവര്‍ക്കും ആരോഗ്യ വകുപ്പിലെ ചുമതലപ്പെട്ട ഹെല്‍ത്ത് ഓഫിസര്‍ നല്‍കുന്ന സാക്ഷ്യപത്രം ഹാജരാക്കി പിപിഇ കിറ്റ് ധരിച്ച്‌ 6നകം നേരിട്ടെത്തി വോട്ടു ചെയ്യാം. ക്യൂവിലുള്ള മറ്റെല്ലാവരും വോട്ട് ചെയ്തശേഷമായിരിക്കും ഇവര്‍ക്ക് അവസരം.പോളിങ് സ്റ്റേഷനുകളിലേക്കുള്ള വോട്ടിങ് യന്ത്രങ്ങളുടെയും സാമഗ്രികളുടെയും വിതരണം ഇന്നലെ പൂര്‍ത്തിയായി. 16 നാണു വോട്ടെണ്ണല്‍

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group