ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിക്ക് സെക്രട്ടറിയേറ്റില്‍ ജോലി നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.പൊതു ജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുന്നതിനിടയിലാണ് യുവതിയുടെ ദുരിതവും മുഖ്യമന്ത്രി കേട്ടത്.എംകോം ബിരുദധാരിയാണ് പെണ്‍കുട്ടി. 2022 ഏപ്രില്‍ 28നാണ് യുവതി ആസിഡ് ആക്രമണത്തിന് ഇരയായത്. മാതാപിതാക്കള്‍ക്ക് ഒപ്പമാണ് യുവതി എത്തിയത്. വിദ്യാഭ്യാസ യോഗ്യത കൂടി കണക്കിലെടുത്താണ് ജോലി നല്‍കാന്‍ സിദ്ധരാമയ്യ ഉത്തരവിട്ടത്.
ആസിഡ് ആക്രമണത്തിന് ഇരയായ യുവതിക്ക് തന്റെ ഓഫീസില്‍ ജോലി നല്‍കി സിദ്ധരാമയ്യ
previous post