Home കർണാടക നിർമാണപ്ലാന്റ് സ്ഥാപിക്കാൻ ടെസ്‌ലയെ ക്ഷണിച്ച് കർണാടക

നിർമാണപ്ലാന്റ് സ്ഥാപിക്കാൻ ടെസ്‌ലയെ ക്ഷണിച്ച് കർണാടക

by admin

ബെംഗളൂരു: അമേരിക്ക ആസ്ഥാനമായുള്ള വൈദ്യുതക്കാർ നിർമാണക്കമ്പനിയായ ടെസ്‌ലയെ നിർമാണപ്ലാന്റ് സ്ഥാപിക്കാൻ കർണാടകത്തിലേക്ക് ക്ഷണിച്ച് വ്യവസായമന്ത്രി എം.ബി. പാട്ടീൽ. സൗകര്യങ്ങളൊരുക്കാൻ കർണാടക തയ്യാറാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇന്ത്യയിൽ കാര്യമായി നിക്ഷേപമിറക്കുന്ന കാര്യം പരിഗണിക്കുകയാണെന്ന് ടെസ്‌ല ഇൻ കോർപ്പറേറ്റിന്റെ സി.ഇ.ഒ. ഇലോൺ മസ്ക് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. അമേരിക്കയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് എം.ബി. പാട്ടീലിന്റെ ട്വീറ്റ്. ഇലോൺ മസ്കിന്റെ സ്റ്റാർ ലിങ്ക് ഉൾപ്പെടെയുള്ള മറ്റുസ്ഥാപനങ്ങളുമായി സഹകരിക്കാനും സംസ്ഥാനം തയ്യാറാണെന്ന് അദ്ദേഹം കുറിച്ചു. ടെക്‌നോളജിയുടെയും മാനുഫാക്ചറിങ്ങിന്റെയും ഹബ്ബായിമാറാനാണ് കർണാടകത്തിന്റെ ശ്രമമെന്നും പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group