Home Featured കർണാടക: ഗവ. ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടിസ് നിരോധിച്ചേക്കും

കർണാടക: ഗവ. ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടിസ് നിരോധിച്ചേക്കും

by admin

ബെംഗളൂരു∙ ഗവ.ആശുപത്രികളിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടിസ് നിരോധിച്ചേക്കും. പൊതുജനാരോഗ്യ രംഗം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മുൻ ചീഫ് സെക്രട്ടറി ടി.എം.വിജയഭാസ്കർ അധ്യക്ഷനായ ഭരണപരിഷ്കാര കമ്മിഷൻ മുന്നോട്ടു വച്ച 21 നിർദേശങ്ങളിലൊന്നാണിത്. ഇതു സംബന്ധിച്ച റിപ്പോർട്ട് ആരോഗ്യ മന്ത്രി ദിനേഷ് ഗുണ്ടുറാവുവിനു സമർപ്പിച്ചു.  സർക്കാർ അംഗീകരിക്കുന്നതോടെ ഗവ.ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടിസിന് തടവീഴാനിടയുണ്ട്. ഗവ.ഡോക്ടർമാരുടെ കടുത്ത എതിർപ്പിനെ മറികടന്നു വേണം ഇതു നടപ്പിലാക്കാൻ. 

20 സംസ്ഥാനങ്ങൾ ഇതു നേരത്തെ നിരോധിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ സർക്കാർ സർവീസിലെ ഡോക്ടർമാർക്ക് നോൺ പ്രാക്ടിസിങ് അലവൻസ് നൽകുന്നുണ്ട്.  ഇതു കൂടാതെ നിർബന്ധിത ഗ്രാമീണ സേവനം നടത്തുന്ന ഡോക്ടർമാരെ നഗരമേഖലയിലും പ്രയോജനപ്പെടുത്താനും താലൂക്ക് ആശുപത്രികളിൽ നഴ്സിങ് പഠന കോഴ്സുകൾ ആരംഭിക്കാനും ശിശു മരണങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ 24 മണിക്കൂറും പ്രവൃത്തിപ്പിക്കാനുമുള്ള നിർദേശങ്ങളും  റിപ്പോർട്ടിലുണ്ട്. നിർദേശങ്ങൾ 2–3 ഘട്ടമായി നടപ്പാക്കാനാണ് നീക്കം. ജൂലൈ 7ന് അവതരിപ്പിക്കുന്ന ബജറ്റിൽ ഇവയിൽ ചിലതിന് തുക വകയിരുത്തും.

കെആർ പുരം–ബയ്യപ്പനഹള്ളി നമ്മ മെട്രോ പാത ഓഗസ്റ്റിൽ മാത്രം; ഇനിയും കാത്തിരിക്കണം

ബെംഗളൂരു∙ നമ്മ മെട്രോ ബെന്നിഗനഹള്ളി സ്റ്റേഷന്റെ നിർമാണം വൈകുന്നതിനെ തുടർന്ന് കെആർ പുരം–ബയ്യപ്പനഹള്ളി പാത ഓഗസ്റ്റ് അവസാനത്തോടെ മാത്രമേ തുറക്കാനാകൂ. ജൂലൈയിൽ തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന പാതയാണിത്. പർപ്പിൾ ലൈനിൽ ബയ്യപ്പനഹള്ളി മുതൽ കെആർ പുരം വരെ 2.5 കിലോമീറ്റർ വരുന്ന പാതയിൽ ബെന്നിഗനഹള്ളി സ്റ്റേഷന്റെ വൈദ്യുതീകരണം ഉൾപ്പെടെയുള്ള പ്രവൃത്തികൾ ഇനിയും പൂർത്തിയാകാനുണ്ട്.

കെആർ പുരം മുതൽ വൈറ്റ്ഫീൽഡ് വരെയുള്ള 13.5 കിലോമീറ്റർ പാത മാർച്ചിൽ പ്രവർത്തനം ആരംഭിച്ചിരുന്നു. പർപ്പിൾ ലൈനിൽ നിർമാണം പൂർത്തിയാകാനുള്ള കെങ്കേരി–ചല്ലഘട്ട പാത (1.5 കിലോമീറ്റർ) കൂടി പൂർത്തിയായശേഷം മാത്രമേ ബയ്യപ്പനഹള്ളി–കെആർ പുരം പാതയും തുറക്കുകയുള്ളൂ. ബയ്യപ്പനഹള്ളി –കെആർ പുരം പാതയിലും ജൂലൈ കെങ്കേരി–ചല്ലഘട്ട പാതയിലും ജൂലൈ പകുതിയോടെ മെട്രോ ട്രെയിൻ പരീക്ഷണ ഓട്ടം ആരംഭിക്കുമെന്ന് ബിഎംആർസി എംഡി അഞ്ജൂം പർവേസ് പറഞ്ഞു.

ഈ പാത കൂടി തുറക്കുന്നതോടെ ബെംഗളൂരുവിന്റെ പടിഞ്ഞാറൻ മേഖലയായ ചല്ലഘട്ട മുതൽ കിഴക്കൻ മേഖലയായ വൈറ്റ്ഫീൽഡ് വരെ 43.5 കിലോമീറ്റർ ദൂരം 1.40 മണിക്കൂറിൽ ഒറ്റ ട്രെയിനിൽ സഞ്ചരിക്കാനാകും.മൈസൂരു റോഡ് മുതൽ കെങ്കേരി വരെയുള്ള പാത 2021 ഓഗസ്റ്റിലാണ് യാത്രയ്ക്കായി തുറന്നത്. വ്യവസായ മേഖലയായ ബിഡദി, ഹെജ്ജല എന്നിവയോട് ചേർന്നാണ് ചല്ലഘട്ട സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group