Home Featured ഓണത്തിന് പറന്ന് വീട്ടിലെത്താം; കുറഞ്ഞ നിരക്കിൽ വിമാനടിക്കറ്റുകൾ

ഓണത്തിന് പറന്ന് വീട്ടിലെത്താം; കുറഞ്ഞ നിരക്കിൽ വിമാനടിക്കറ്റുകൾ

by admin

ബെംഗളൂരു∙ ഓണത്തിന് നാട്ടിലെത്താൻ കുറഞ്ഞ നിരക്കിൽ വിമാനടിക്കറ്റുകൾ ലഭ്യം. തിരുവോണം ഓഗസ്റ്റ് 29നാണെങ്കിലും കൂടുതൽ പേർ നാട്ടിലേക്കു പോകുന്നത് 25 മുതൽ 27 വരെയുള്ള ദിവസങ്ങളിലാണ്. 25ന് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് 1900– 2400 രൂപയും തിരുവനന്തപുരത്തേക്ക് 4500 –5000 രൂപയമാണു നിരക്ക്. കോഴിക്കോട്ടേക്ക് 2800–3000 രൂപയും കണ്ണൂരിലേക്ക് 3200–3700 രൂപവരെയുമാണ് അടിസ്ഥാന ടിക്കറ്റ് നിരക്ക്.തിരക്കേറുന്നതോടെ വരുംദിവസങ്ങളിൽ നിരക്ക് കൂടിയേക്കാം. എയർ ഏഷ്യ, ഇൻഡിഗോ, ആകാശ എയർ, അലയൻസ് എയർ എന്നീ കമ്പനികളാണ് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് പ്രതിദിന നോൺ സ്റ്റോപ്പ് വിമാന സർവീസുകൾ നടത്തുന്നത്. ഓണത്തിന് കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിലെ ടിക്കറ്റുകൾ മേയ് ആദ്യവാരം തന്നെ തീർന്നിരുന്നു. സ്വകാര്യ ബസുകളിലെ ടിക്കറ്റ് ബുക്കിങ് ഈ മാസം അവസാനത്തോടെ ആരംഭിക്കും. കേരള, കർണാടക ആർടിസികളിൽ ഒരു മാസം മുൻപാണ് ടിക്കറ്റ് ബുക്കിങ് ആരംഭിക്കുക.

ഓണത്തിന് 2 മാസം അവശേഷിക്കെ ആഘോഷം പൊടിപൊടിക്കാനുള്ള ഒരുക്കങ്ങളുമായി മലയാളി കൂട്ടായ്മകൾ. ഓണം ഓഗസ്റ്റ് അവസാനവാരമാണെങ്കിലും നവംബർ അവസാനം വരെ നീണ്ടുനിൽക്കുന്നതാണ് നഗരത്തിലെ ഓണാഘോഷ മേളകൾ. കേരളത്തിൽ നിന്നുള്ള വാദ്യമേള സംഘങ്ങളെയും ഓണസദ്യ ഒരുക്കാനുള്ള പാചകക്കാരെയും മുൻകൂട്ടി ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് സംഘടനാ ഭാരവാഹികൾ. കൂടാതെ രാഷ്ട്രീയ, സാംസ്കാരിക മേഖലകളിലെ പ്രമുഖരേയും ചലച്ചിത്രതാരങ്ങളെയും പങ്കെടുപ്പിച്ചാണ് ഓണാഘോഷച്ചടങ്ങുകൾ വർണാഭമാക്കുന്നത്. പച്ചക്കറികൾ ഉൾപ്പെടെ കേരളത്തിലെ വിവിധ മേഖലകളിൽ നിന്ന് നേരിട്ട് എത്തിച്ചാണ് ഓണച്ചന്തകൾ സജീവമാക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group