Home Featured ബെംഗളൂരു: സമൂഹമാധ്യമങ്ങളിലെ വ്യാജവാർത്തകൾ കണ്ടെത്താൻ ഫാക്ട് ഡെസ്ക്

ബെംഗളൂരു: സമൂഹമാധ്യമങ്ങളിലെ വ്യാജവാർത്തകൾ കണ്ടെത്താൻ ഫാക്ട് ഡെസ്ക്

by admin

ബെംഗളൂരു∙ സമൂഹമാധ്യമ പ്രചാരണങ്ങളിലെ വസ്തുതകൾ കണ്ടെത്തി, വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്കു കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശം നൽകി. ഇതിനായി കമ്മിഷണർ ഓഫിസുകളിൽ ഫാക്ട് ചെക് ഡെസ്ക്കുകളുടെ പ്രവർത്തനം പുനരാരംഭിക്കാനും വ്യാജ വാർത്തകൾക്ക് എതിരെ പൊതുജനങ്ങൾക്കു ബോധവൽക്കരണം നടത്താനും മുഖ്യമന്ത്രി നിർദേശിച്ചു.

സംസ്ഥാനത്ത് വർഗീയ സംഘർഷങ്ങൾ ഉണ്ടാക്കാൻ ലക്ഷ്യമിട്ടുള്ള വ്യാജ പ്രചാരണങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായെന്ന പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. വ്യാജ വാർത്തകളുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്യുന്ന കേസുകളും സ്വീകരിച്ച നടപടികളെയും കുറിച്ച് ഓരോ മാസവും റിപ്പോർട്ട് നൽകാനും പൊലീസ് ഉദ്യോഗസ്ഥർക്കു സിദ്ധരാമയ്യ നിർദേശം നൽകി.

2013ൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെ വ്യാജ പ്രചാരണങ്ങൾ തടയാൻ ഫാക്ട്ചെക്ക് ഡെസ്ക് ആരംഭിച്ചെങ്കിലും പിന്നീട് വന്ന ബിജെപി സർക്കാർ ഇതിന്റെ പ്രവർത്തനം അവസാനിപ്പിക്കുകയായിരുന്നു.ലോക്സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്തു പ്രശ്നങ്ങളുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. രാജ്യത്തെ ഭരണഘടനയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഏറെ പ്രാധാന്യമുള്ള തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. അതിനാൽ ഭിന്നിപ്പ് സൃഷ്ടിക്കാനുള്ള ഇത്തരം ശ്രമങ്ങളെ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌ത്രീക്കെതിരെ മോശം ഭാഷ: കുടുംബകോടതി ജഡ്‌ജിക്ക്‌ ഹൈക്കോടതി വിമര്‍ശം

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ സംരക്ഷണം അച്ഛന് നല്‍കിയ ഉത്തരവില്‍ അമ്മയ്ക്കെതിരെ മോശമായ ഭാഷ ഉപയോഗിച്ച കുടുംബകോടതി ജഡ്ജിക്ക് ഹൈക്കോടതിയുടെ വിമര്‍ശം.കുട്ടിയുടെ അമ്മ സ്വന്തം സുഖത്തിന് മറ്റൊരാളുടെകൂടെ ഒളിച്ചോടിപ്പോയതാണെന്നും അവരുടെ വഴിപിഴച്ച ജീവിതം കുട്ടികളുടെ ക്ഷേമത്തെ പ്രതികൂലമായി ബാധിക്കുമെന്നുമുള്ള പരാമര്‍ശമാണ് വിമര്‍ശനത്തിനിടയാക്കിയത്. ഉത്തരവില്‍ ഉപയോഗിച്ച ഭാഷ അനുചിതവും അലോസരപ്പെടുത്തുന്നതാണെന്നും ജില്ലാ ജുഡീഷ്യറിയിലെ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മാനസികാവസ്ഥയാണിത് വ്യക്തമാക്കുന്നതെന്നും കോടതി വ്യക്തമാക്കി.

ആലപ്പുഴ കുടുംബകോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണമുള്ളത്. കുട്ടിയുടെ അമ്മ മറ്റൊരാള്‍ക്കൊപ്പം കഴിയുകയാണെന്നാണ് ഭര്‍ത്താവിന്റെ വാദം. എന്നാല്‍, ഗാര്‍ഹികപീഡനത്താല്‍ വീടുവിട്ടുപോയതാണെന്ന് ഹര്‍ജിക്കാരി വാദിച്ചു.

സ്ത്രീയെ മറ്റൊരു പുരുഷന്റെ കൂടെ കണ്ടെത്തിയതിനാല്‍ അവള്‍ക്ക് അവിഹിതബന്ധമുണ്ടെന്നോ അവള്‍ ഒരു മോശം അമ്മയാണെന്നോ കരുതാനാകില്ലെന്ന് കോടതി വ്യക്തമാക്കി. വീടുവിട്ടിറങ്ങാൻ പല സാഹചര്യങ്ങളുമുണ്ടാകാം. കുട്ടികളുടെ കസ്റ്റഡിയുടെ കാര്യത്തില്‍ ക്ഷേമമാണ് ആദ്യം പരിഗണിക്കേണ്ടത്.സാഹചര്യംമൂലം പുരുഷനോ സ്ത്രീയോ മോശമായിട്ടുണ്ടാകാമെങ്കിലും അവര്‍ കുട്ടിക്കുമുന്നില്‍ മോശക്കാരാകണമെന്നില്ല.

സമൂഹം മോശമെന്ന് മുദ്രകുത്തിയ അമ്മ കുട്ടിയുടെ ക്ഷേമം പരിഗണിക്കുമ്ബോള്‍ നല്ലതാകാം. കുടുംബകോടതി ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ഒന്നിടവിട്ട ആഴ്ചകളില്‍ കുട്ടിയുടെ സംരക്ഷണം അമ്മയെ ഏല്‍പ്പിക്കാൻ നിര്‍ദേശിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group