Home covid19 കോവിഡ് വാക്‌സിന്‍ ആവശ്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ മൊബൈൽ ആപ്പ്

കോവിഡ് വാക്‌സിന്‍ ആവശ്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ മൊബൈൽ ആപ്പ്

by admin

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്നതിനായി ഡിജിറ്റല്‍ പ്ലാറ്റഫോമിന് രൂപം നല്‍കി കേന്ദ്ര സര്‍ക്കാര്‍. കുത്തിവെയ്പിനായി ജനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയത്.

മൊബൈല്‍ ആപ്പ് ഉള്‍പ്പെടെ കൊവിഡ് വാക്‌സിന്‍ വിതരണം സുഗമമായി നിര്‍വഹിക്കുന്നതിനായുള്ള സംവിധാനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. കോ-വിന്‍ എന്നാണ് ആപ്പിന്റെ പേരെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു. കൊവിഡ് വാക്‌സിന്‍ ആവശ്യമായിയുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനം ഇതിലുണ്ട്.

പ്രണയിച്ചതിൽ വീട് വീട്ടിറങ്ങിയ മലയാളി പെൺകുട്ടിയെ ബോംബെ റെഡ്സ്ട്രീ റ്റ്റിൽ നിന്നും ജീവൻ  പണയം വെച്ച് കേരള പോലീസ് രക്ഷിച്ചു

കൂടാതെ വാക്‌സിന്‍ ഡേറ്റ രേഖപ്പെടുത്തുന്നതിനുള്ള സംവിധാനവും കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്

അഡ്മിനിസ്‌ട്രേറ്റര്‍ മോഡ്യൂള്‍ ഉള്‍പ്പെടെ അഞ്ചു സംവിധാനങ്ങളാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. രജിസ്‌ട്രേഷന്‍ മോഡ്യൂള്‍, വാക്‌സിനേഷന്‍ മോഡ്യൂള്‍, തുടങ്ങിയവയാണ് മറ്റ് സൗകര്യങ്ങള്‍.

മദ്യപിച്ചു പൊലീസ് ഓഫീസറെ അപമാനിച്ച സംഭവത്തില്‍ കര്‍ണ്ണാടക കോണ്‍​ഗ്രസ് ജനപ്രതിനിധിയുടെ മകനെ അറസ്റ്റ് ചെയ്തു

കുത്തിവെയ്പിനായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സംവിധാനമാണ് രജിസ്‌ട്രേഷന്‍ മോഡ്യൂളിലുള്ളത്. മറ്റു രോഗങ്ങള്‍ ഉള്ളവരുടെ വിവരങ്ങള്‍ അടക്കം ഇതില്‍ ലഭ്യമാക്കും.

വാക്‌സിന്റെ ഗുണഭോക്താവിന്റെ വിവരങ്ങളാണ് വാക്‌സിനേഷന്‍ മോഡ്യൂളില്‍ ഉള്‍പ്പെടുത്തുക. വാക്‌സിനേഷനുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും ഉടന്‍ തന്നെ ഇതില്‍ ഉള്‍പ്പെടുത്തും. ഗുണഭോക്താവിനെ വിവരങ്ങള്‍ ഉടന്‍ തന്നെ അറിയിക്കുന്നതിനുള്ള സംവിധാനവും ഇതില്‍ ലഭ്യമാക്കും.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group