ആരോഗ്യനിലയെക്കുറിച്ച് വന്ന വ്യാജ വാര്‍ത്തകളില്‍ പ്രതികരിച്ച് നടൻ ബാബുരാജ്. താരത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ചില ഓണ്‍ലെെൻ മാദ്ധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നിരുന്നു.
ഇതിന് പിന്നാലെയാണ് ബാബുരാജ് തന്റെ വര്‍ക്കൗട്ട് വീഡിയോ പങ്കുവച്ച് പ്രതികരിച്ചത്. ഇൻസ്റ്റാഗ്രാം പേജിലൂടെയായിരുന്നു പ്രതികരണം. ഒപ്പം വ്യാജ റിപ്പോര്‍ട്ടിന്റെ സ്ക്രീൻ ഷോട്ടും ഉള്‍പ്പെടുത്തിയിരുന്നു.
‘ഞാൻ കാര്‍ഡിയോ ചെയ്യുകയാണ്. പക്ഷേ കാര്‍ഡിയോ വാര്‍ഡില്‍ അല്ല.’ എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് ഒപ്പം പങ്കുവച്ചിട്ടുണ്ട്. ‘തലയ്ക്ക് മീതേ ശൂന്യാകാശം താഴെ മരുഭൂമി’ എന്ന പാട്ടും പശ്ചാത്തലത്തില്‍ കേള്‍ക്കാൻ കഴിയുന്നു. വീഡിയോ ഇതിനോടകം നിരവധിപേരാണ് കണ്ടത് നിരവധി പേര് പ്രതികരികരണവും അറിച്ചിട്ടുണ്ട്.