200 രാജ്യാന്തര മത്സരങ്ങള്‍ കളിച്ച ആദ്യ പുരുഷ താരമെന്ന നേട്ടത്തോടെ ഫുട്‌ബോളില്‍ ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഐസ്‌ലന്‍ഡിനെതിരായ മത്സരത്തോടെയാണ് ഈ നേട്ടം പോര്‍ച്ചുഗല്‍ താരത്തിന്റെ പേരിലായത്. കുവൈത്ത് താരം ബാദര്‍ അല്‍ മുതവയുടെ റെക്കോര്‍ഡാണ് റൊണാള്‍ഡോ മറികടന്നത്. ഐസിസി പ്രതിരോധത്തില്‍ മത്സരത്തില്‍ 89-ാം മിനിറ്റില്‍ ഗോള്‍ നേടി റൊണാള്‍ഡോ പോര്‍ച്ചുഗലിനെ വിജയത്തിലെത്തിച്ചു.
യൂറോ കപ്പ് യോഗ്യതാ പോരാട്ടത്തിലാണ് പോര്‍ച്ചുഗല്‍ ഐസ്‌ലന്‍ഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചത്ത്. 197ാം മത്സരം കളിച്ച് പുരുഷ ഫുട്‌ബോള്‍ ചരിത്രത്തില്‍ കൂടുതല്‍ മത്സരങ്ങളിലിറങ്ങിയ താരമെന്ന റെക്കോര്‍ഡ് റൊണാള്‍ഡോ നേരത്തേ സ്വന്തമാക്കിയിരുന്നു.
രാജ്യാന്തര ഫുട്‌ബോളില്‍ കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന നേട്ടവും റൊണാള്‍ഡോയുടെ പേരിലാണ്. 123 ഗോളുകളാണ് പോര്‍ച്ചുഗലിനായി താരം സ്വന്തമാക്കിയിട്ടുള്ളത്.
ഞാന്‍ ദൈവമാണ്’, ചുറ്റിക കൊണ്ട് പള്ളിയുടെ വാതില്‍ തല്ലിത്തകര്‍ത്തു, ബംഗളൂരുവില്‍ മലയാളി പിടിയില്‍
ബംഗളൂരു: സ്വയം ദൈവമാണെന്ന് അവകാശപ്പെട്ട് പള്ളിക്കുള്ളില്‍ മലയാളി യുവാവിന്റെ പരാക്രമം. സംഭവത്തില്‍ 29കാരനായ ടോം മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.
കാമനഹള്ളി റോഡിലെ സെന്റ് പയസ് ടെൻത് പള്ളിയിലായിരുന്നു അതിക്രമം. പള്ളിക്കുള്ളിലെ ഫര്‍ണിച്ചറുകള്‍ ഇയാള്‍ തല്ലിതകര്‍ത്തതായി പൊലീസ് പറഞ്ഞു. ചുറ്റിക ഉപയോഗിച്ച് വാതില്‍ തകര്‍ത്താണ് ഇയാള്‍ പള്ളിക്കുള്ളില്‍ പ്രവേശിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്‌തു.
അക്രമ സമയം ഇയാള്‍ മദ്യപിച്ചിരുന്നു. വീട്ടില്‍ നിന്നും മദ്യക്കുപ്പികള്‍ കണ്ടെത്തി. ഇയാളെ വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കി. നാലു വര്‍ഷം മുൻപ് ടോം മാത്യുവിന്റെ പിതാവ് കുടുംബം ഉപേക്ഷിച്ചു പോയിരുന്നു. ഇത് ടോമിനെ വല്ലാതെ ബാധിച്ചുവെന്നും ജോലി ഇല്ലാത്തതും മറ്റു കാരണങ്ങളും രണ്ടു വര്‍ഷമായി മാനസികമായി തളര്‍ത്തിയെന്നും പൊലീസ് പറഞ്ഞു.
ടോമിന്റെ അമ്മ സ്ഥിരമായി പോകാറുള്ള പള്ളിയാണ് സെന്റ് പയസ് ടെൻത്. താൻ പള്ളിയില്‍ പോകുമ്ബോഴൊക്കെ സ്വയം ദൈവമാണെന്ന് ടോം അവകാശപ്പെടാറുണ്ടായിരുന്നുവെന്ന് അമ്മ പൊലീസിനോടു പറഞ്ഞു. 30 വര്‍ഷമായി ഇവര്‍ കുടുംബമായി ബെംഗളൂരുവിലാണ് താമസം.