Home Featured ബിഎംടിസി ബസുകളിൽ സ്ത്രീ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ബോധവൽക്കരണ പദ്ധതിയുമായി പൊലീസ്.

ബിഎംടിസി ബസുകളിൽ സ്ത്രീ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ബോധവൽക്കരണ പദ്ധതിയുമായി പൊലീസ്.

ബിഎംടിസി ബസുകളിൽ സ്ത്രീ യാത്രക്കാരുടെ എണ്ണം 35 ശതമാനം വരെ വർധിച്ച സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കാൻ ബോധവൽക്കരണ പദ്ധതിയുമായി പൊലീസ്. കഴിഞ്ഞ ദിവസം സിറ്റി പൊലീസ് കമ്മിഷണർ ബി.ദയാനന്ദിന്റെ നേതൃത്വത്തിൽ ബസിൽ സഞ്ചരിച്ച് സ്ത്രീകൾക്ക് ബോധവൽക്കരണ ക്ലാസുകൾ നൽകിയിരുന്നു.

ബസുകളിൽ സിസിടിവി, പാനിക് ബട്ടൺ സൗകര്യങ്ങൾ ഉറപ്പ് വരുത്താൻ ജീവനക്കാർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ, മോഷണം എന്നിവ ഉണ്ടായാൽ പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിക്കാനുള്ള നമ്പറുകൾ, പിങ്ക് പൊലീസ് സേവനങ്ങൾ എന്നിവ സംബന്ധിച്ച ലഘുലേഖകളും യാത്രക്കാർക്ക് വിതരണം ചെയ്യുന്നുണ്ട്.

കഫ് സിറപ്പുകളില്‍ വിഷാംശം: നടപടി കടുപ്പിച്ച്‌ ഇന്ത്യ

ഇന്ത്യ, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍നിന്നുള്ള കഫ് സിറപ്പുകളില്‍ വിഷാംശം കലര്‍ന്നിട്ടുണ്ടെന്ന ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടിനു പിന്നാലെ നടപടികള്‍ കടുപ്പിച്ച്‌ ഇന്ത്യ.വ്യാജമരുന്നുകളോട് സീറോ ടോളറൻസ് നയമാണ് ഇന്ത്യ പിന്തുടരുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് സിംഗ് മാണ്ഡവ്യ പറഞ്ഞു. കൃത്രിമം കണ്ടെത്തിയ കഫ് സിറപ്പുകള്‍ നിര്‍മിച്ച 71 ഇന്ത്യൻ കന്പനികള്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നു മാണ്ഡവ്യ വ്യക്തമാക്കി.

ഫെബ്രുവരിയില്‍ തമിഴ്നാട് ആസ്ഥാനമായുള്ള ഗ്ലോബല്‍ ഫാര്‍മ ഹെല്‍ത്ത്കെയര്‍ നിര്‍മിച്ച ഐ ഡ്രോപ്പുകള്‍ ഉപയോഗിച്ച്‌ വിദേശത്ത് ചില രോഗികള്‍ക്ക് കാഴ്ച നഷ്‌ടമായതായും കഴിഞ്ഞവര്‍ഷം ഗാംബിയയില്‍ 66 കുട്ടികളുടെയും ഉസ്ബെക്കിസ്ഥാനില്‍ 18 കുട്ടികളുടെയും മരണത്തിന് ഇന്ത്യൻ നിര്‍മിത കഫ് സിറപ്പുകള്‍ കാരണമായതായും ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടിയിരുന്നു. ആഫ്രിക്കൻ രാജ്യമായ കാമറൂണില്‍ ഇന്ത്യൻ നിര്‍മിത കഫ് സിറപ്പ് കഴിച്ച്‌ 12 കുട്ടികള്‍ മരിച്ചതായും സംശയിക്കുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group