മിക്ക ആളുകളും വീട്ടില്‍ ഓമനിച്ച് വളര്‍ത്താൻ ഇഷ്ടപ്പെടുന്ന പക്ഷിയാണ് തത്ത. അത്തരത്തില്‍ വീട്ടില്‍ വളര്‍ത്താൻ തത്തകളെ വാങ്ങുമ്ബോള്‍ സൂക്ഷിച്ചില്ലെകില്‍ ഇരുമ്ബഴിക്കുള്ളിലാകും. കാരണം വില്ക്കപ്പെടുന്ന തത്തകളില്‍ പലതും ഇന്ത്യൻ വന്യജീവി നിയമത്തിന്റെ പരിധിയില്‍ വരുന്നവയാണ് . ഇവയെ പിടിക്കാനോ കൂട്ടിലിട്ട് വളര്‍ത്താനോ പാടില്ല.
നാടൻ തത്ത ഇനങ്ങളായ റിംഗ് നെക്ക് പാരക്കീറ്റ്, മലബാര്‍ പാരക്കീറ്റ്, അലക്‌സാൻഡ്രിൻ പാരക്കീറ്റ് (മലന്തത്ത), വെര്‍ണല്‍ ഹാംഗിംഗ് പാരക്കീറ്റ്, പ്ലംഹെഡ് പാരക്കീറ്റ് തുടങ്ങിയവ ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിന്റെ നാലാം ഷെഡ്യൂളില്‍ ഉള്‍പ്പെടുന്നവയാണ്. വന്യജീവി സംരക്ഷണ നിയമത്തിലെ ഒമ്ബതാം വകുപ്പനുസരിച്ച് ഇവയില്‍ ഒന്നിനെയും വേട്ടയാടാനോ കൂടുകളില്‍ പാര്‍പ്പിക്കാനോ പാടില്ല. പിടിക്കപ്പെട്ട് കുറ്റം തെളിഞ്ഞാല്‍ കുറ്റത്തിന്റെ തീവ്രതയനുസരിച്ച് 3 മുതല്‍ 7 വരെ വര്‍ഷം തടവും 10,000 മുതല്‍ 50,000 വരെ രൂപ പിഴയും ലഭിക്കാം.1972ലാണ് ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമം പ്രാബല്യത്തില്‍ വന്നത്. നിയമത്തിന്റെ ഒന്നാം ഷെഡ്യൂളില്‍ പരുന്ത് വര്‍ഗങ്ങള്‍, ജലാശയങ്ങളെ ആശ്രയിക്കുന്ന വെണ്‍പകം, കരണ്ടിക്കൊക്ക് എന്നീ പക്ഷികളും, മലമുഴക്കി വേഴാമ്ബല്‍, ചിലതരം കാടകള്‍ എന്നിവയും ഉള്‍പ്പെടും.
കേരളത്തിലേക്ക് വില്‍പനക്കായി അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് ഇവയെ എത്തിക്കുന്നത്. 200 രൂപ മുതല്‍ വിലയിട്ടാണ് വില്പന. എളുപ്പം ഇണങ്ങുമെന്നതും വില കുറവുമാണ് ആളുകളെ ആകര്‍ഷിക്കുന്നത്. അംഗീകൃത പെറ്റ്ഷോപ്പുകളില്‍ വില്ക്കപ്പെടുന്ന വിദേശയിനം തത്തകളെ വീട്ടില്‍ വളര്‍ത്താം. ഇതില്‍ നിയമ തടസങ്ങളൊന്നുമില്ല.
പക്ഷികളെ പിടിക്കുന്നതു മാത്രമല്ല കൊല്ലുക, തോലെടുക്കുക, മുട്ടകള്‍ നശിപ്പിക്കുക, ആവാസവ്യവസ്ഥ തകര്‍ക്കുക, കൂട് നശിപ്പിക്കുക എന്നിവയെല്ലാം നിയമലംഘനമാണ്. അടുത്തിടെ കാക്കയെയും ഷെഡ്യൂള്‍ രണ്ടില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയിരുന്നു.
നിയമകുരുക്കില്‍പെട്ട് ബൈജൂസ്; കമ്ബനിയില്‍ നിന്ന് 1,000 പേര്‍ പുറത്തേക്കെന്ന് സൂചന
ബെംഗളൂരു: പ്രമുഖ കമ്ബനിയായ ബൈജൂസില്‍ വീണ്ടും കൂട്ടപ്പിരിച്ചു വിടല്‍. കമ്ബനിയുടെ പുന:ര്‍നിര്‍മ്മാണ പ്രക്രിയയുടെ ഭാഗമായി 1000 ജീവനക്കാരെയണ് പിുരിച്ചുവിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഒരു ബില്യണ്‍ ഡോളര്‍ ടേം ലോണ്‍ തിരിച്ചടയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് യുഎസിലെ വായ്പക്കാരുമായി കമ്ബനി നിയമയുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സമയത്താണ്പുതിയ ഈ പിരിച്ചു വിടല്‍. പക്ഷേ, പിരിച്ചു വിടലിനെകുറിച്ച് കമ്ബനിയുടെ ഭാഗത്ത് നിന്നും ഇതുവരെയും പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.
പുതിയ പിരിച്ചുവിടല്‍ കമ്ബനിയിലെ ഏകകദേശം രണ്ട് ശതമാനം തൊഴിലാളികളെ ബാധിക്കാനുള്ള സാധ്യത ഏറെയാണ്. കഴിഞ്ഞ വര്‍ഷം ബൈജൂസ് രണ്ട് തവണയായി 3,000-ത്തിലധികം പേരെ പിരിച്ച് വിട്ടിരുന്നു. ലാഭക്ഷമത കൈവരിക്കുന്നതിനായി കമ്ബനി സ്വീകരിച്ച ചെലവ് ചുരുക്കല്‍ നടപടികള്‍ക്ക് വേണ്ടിയാണ് പുതിയ പിരിച്ചുവിടല്‍.
2022 ഒക്‌ടോബര്‍ മുതല്‍ ആറ് മാസത്തിനുള്ളില്‍ 2,500 തൊഴില്‍ വെട്ടിക്കുറയ്‌ക്കുന്നതായി ബൈജൂസ് അറിയിച്ചിരുന്നു. 2023 മാര്‍ച്ചോടെ കമ്ബനി ലാഭകരമാക്കാനുള്ള പദ്ധതി അനാവരണം ചെയ്തിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായ കമ്ബനിയുടെ മൂല്യം ഒരിക്കല്‍ 22 ബില്യണ്‍ ഡോളറായിരുന്നു. ഒരു സമയത്ത് കമ്ബനി വിജയത്തിലെത്തിയിരുന്നെങ്കിലും കഴിഞ്ഞ ചില മാസങ്ങളില്‍ നിയമപരവും സാമ്ബത്തികവുമായ പ്രശ്‌നങ്ങളില്‍ പെട്ടിരിക്കുകയാണ്.