Home Featured പ്രണയിച്ചതിൽ വീട് വീട്ടിറങ്ങിയ മലയാളി പെൺകുട്ടിയെ ബോംബെ റെഡ്സ്ട്രീ റ്റ്റിൽ നിന്നും ജീവൻ പണയം വെച്ച് കേരള പോലീസ് രക്ഷിച്ചു

പ്രണയിച്ചതിൽ വീട് വീട്ടിറങ്ങിയ മലയാളി പെൺകുട്ടിയെ ബോംബെ റെഡ്സ്ട്രീ റ്റ്റിൽ നിന്നും ജീവൻ പണയം വെച്ച് കേരള പോലീസ് രക്ഷിച്ചു

by admin

2009ല്‍ തൊടുപുഴയില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ തേടിയുള്ള ലോക്കല്‍ പൊലീസ് അന്വേഷണം ഫലം കാണാതെ കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായ ഗില്‍ബര്‍ട്ടിനാണ് ഈ കേസിന്റെ അന്വേഷണത്തിന്റെ ചുമതല ലഭിച്ചത്. ചുമതല ലഭിച്ച ഗില്‍ബര്‍ട്ട് ലോക്കല്‍ പൊലീസ് നല്‍കിയ കേസ് ഡയറി മറിച്ചു നോക്കിയപ്പോഴേ പെണ്‍കുട്ടിയുടെ കൂട്ടുകാരിയുടെ മൊഴിയില്‍ കണ്ണുടുക്കി. ഒട്ടും സമയം കളയാതെ കൂട്ടുകാരിയുടെ വീട്ടിലെത്തി ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത് നിര്‍ണായകമായ വിവരമായിരുന്നു. മുംബയില്‍ താമസിക്കുന്ന സുനില്‍ എന്ന യുവാവിനെ പറ്റിയാണ് സംശയാസ്പദമായി ലഭിച്ച വിവരം. ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ കാമാത്തിപുരം എന്ന കുപ്രസിദ്ധമായ സ്ഥലത്തെക്കുറിച്ചാണ് വിവരം ലഭിച്ചു.

അന്വേഷണത്തിന്റെ ഭാഗമായി മുംബയിലെത്തിയ പൊലീസ് ആദ്യം എത്തിയത് ധാരാവിയിലെ പൊലീസ് സ്റ്റേഷനിലാണ്. എന്നാല്‍ അവിടെ നിന്നും നിരാശജനകമായ വിവരമാണ് ലഭിച്ചത്. എന്നാല്‍ പൊലീസിന്റെ ഭാഗത്ത് നിന്നും സുനില്‍ എന്ന് പേരായ ഗുണ്ടയാണ് കാമാത്തിപുരം അടക്കി വാഴുന്നതെന്ന് മനസിലായി. നേരിട്ടൊരു ഓപ്പറേഷന്‍ സാദ്ധ്യമല്ലെന്ന് മനസിലായതോടെ ബുദ്ധിപരമായി പെണ്‍കുട്ടിയെ രക്ഷിച്ചെടുക്കാനുള്ള വഴി തേടാന്‍ കേരള പൊലീസ് തീരുമാനിച്ചു.
കാമാത്തിപുരയില്‍ സാമൂഹ്യ സേവനം നടത്തുന്ന ഒരു സംഘടനയെ കുറിച്ച്‌ അറിയുകയും അവിടെ എത്തി സഹായം തേടുകയും ചെയ്തു.

ടോയ്‌ലെറ്റിൽ ഇരുന്നു മൊബൈൽ ഉപയിഗിക്കുന്നവർ ശ്രദ്ധിക്കുക

കാമാത്തിപുരയിലെ ഇടുങ്ങിയ വഴികളിലൂടെ ഗില്‍ബര്‍ട്ടിന്റെ നേതൃത്വത്തില്‍ മൂന്നംഗ പൊലീസ് സംഘം നടന്നു. സുനിലിന്റെ വീട്ടിലെത്തിയ പൊലീസ് സംഘം അയാളുടെ അമ്മയുമായി സംസാരിച്ചു. മലയാളിയായ ആ സ്ത്രീ പൊലീസിനോട് കാമാത്തിപുരയുടെ ഭീകരത പറഞ്ഞ് ഭയപ്പെടുത്താനാണ് ശ്രമിച്ചത്. എന്നാല്‍ പെണ്‍കുട്ടിയെ കുറിച്ച്‌ അവര്‍ നല്‍കിയ വിവരങ്ങള്‍ തുടര്‍ അന്വേഷണത്തിന് പൊലീസിന് സഹായമായി. പ്രണയച്ചതിയില്‍ പെട്ട് കാമാത്തിപുരയില്‍ പെട്ടുപോയ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി പൊലീസ് കേരളത്തില്‍ എത്തിച്ച സംഭവം വിവരിക്കുകയാണ് റിട്ട ഡി വൈ എസ് പി ഗില്‍ബര്‍ട്ട്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group