ആദൂര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ മദ്റസ വിദ്യാര്‍ഥികളായ അഞ്ച് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കര്‍ണാടക സ്വദേശിയായ അധ്യാപകനെതിരെ കേസ്.കര്‍ണാടക സ്വദേശിയായ അബ്ദുല്‍ ഹമീദിനെതിരെയാണ് (58) ആദൂര്‍ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ആദൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ മദ്റസയിലെ അധ്യാപകനാണ് അബ്ദുല്‍ ഹമീദ്. സ്കൂളില്‍ നടത്തിയ കൗണ്‍സലിങ്ങിലാണ് പെണ്‍കുട്ടികള്‍ പീഡനവിവരം പറഞ്ഞത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അബ്ദുല്‍ ഹമീദിനെതിരെ കേസെടുത്തത്.
രാജ്യത്തെ സ്കൂളുകളിലെല്ലാം യോഗ പരിശീലകരെ നിയമിക്കുന്നത് നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു;
രാജ്യത്തെ സ്കൂളുകളിലെല്ലാം യോഗ പരിശീലകരെ നിയമിക്കുന്നത് നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു.യോഗയുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനു കൂടിയാണ് ആയുഷ്-വിദ്യാഭ്യാസ മന്ത്രാലയങ്ങളുടെ സംയുക്ത നടപടി. എന്‍.സി.ഇ.ആര്.ടി. പാഠ്യപദ്ധതിയില്‍ നേരത്തേതന്നെ യോഗ പാഠഭാഗങ്ങളുണ്ട്. കായികപരിശീലനം നല്കുന്ന മാതൃകയില്‍ യോഗാഭ്യാസത്തിലും പരിശീലനം നല്‍കാനായി ‘യോഗ പരിശീലകര്‍’ എന്ന തസ്തിക സൃഷ്ടിക്കും. ഡല്‍ഹി, ഗോവ, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ പ്രത്യേക യോഗപരിശീലകരും പ്രതിദിന ക്ലാസും ഇപ്പോഴുണ്ട്.
സംസ്ഥാന സര്ക്കാരുകളാണിതു നടത്തുന്നത്. ഈ മാതൃകയാണ് രാജ്യത്താകെ നടപ്പാക്കുകയെന്നും വ്യക്തമാക്കി മന്ത്രി.ഉന്നതവിദ്യാഭ്യാസരംഗത്തെ ആര്‍ട്സ്, മെഡിക്കല്‍, എന്‍ജിനിയറിങ് പാഠ്യപദ്ധതികളുടെ ഭാഗമാണിപ്പോള്‍ യോഗ. ദേശീയ വിദ്യാഭ്യാസനയപ്രകാരമുള്ള നാലുവര്‍ഷ ബിരുദ കോഴ്സുകളില്‍ യോഗപഠനത്തിന് പ്രത്യേക ക്രെഡിറ്റും യു.ജി.സി. നല്‍കുന്നുണ്ട്. യോഗാസനത്തെ നേരത്തേ കായികമന്ത്രാലയം മത്സര കായിക ഇനമാക്കി മാറ്റിയിരുന്നു. ഇത് വിപുലീകരിക്കുന്നതിനുള്ള നടപടികള്‍ കായികമന്ത്രാലയവുമായി ചേര്‍ന്ന് ആയുഷ് മന്ത്രാലയം തുടങ്ങി.
സ്കൂള്‍, സര്‍വകലാശാല, സംസ്ഥാന, ദേശീയ കായികമത്സരങ്ങളില്‍ യോഗാസനം ഉള്‍പ്പെടുത്തും. ഇന്ത്യന്‍ പ്രൊഫഷണല്‍ ഫുട്ബോള്‍ ലീഗായ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ മാതൃകയില്‍ യോഗ സ്പോര്‍ട്സ് ലീഗുകളും ഒരുക്കും. ആഗോളതലത്തില്‍ യോഗാസനം മത്സരയിനമാക്കി ഒളിമ്ബിക്സിന്റെ ഭാഗമാക്കുക എന്നതാണ് സര്‍ക്കാരിന്റെ ആത്യന്തിക ലക്ഷ്യമെന്നും മന്ത്രി .