Home Featured ബംഗളൂരു: മേളക്കിടെ കാളയുടെ കുത്തേറ്റ് ഒമ്ബത് പേര്‍ക്ക് പരിക്ക്.

ബംഗളൂരു: മേളക്കിടെ കാളയുടെ കുത്തേറ്റ് ഒമ്ബത് പേര്‍ക്ക് പരിക്ക്.

ബംഗളൂരു: കര്‍ണാടകയിലെ വിജയപുര ജില്ലയില്‍ കാളയോട്ട ചടങ്ങിനിടെ കാളയുടെ കുത്തേറ്റ് ഒമ്ബത് ഗ്രാമീണര്‍ക്ക് പരിക്ക്.ജില്ലയിലെ ബാബലേശ്വറിലെ കഖൻദകി കരി കാളയോട്ട മേളക്കിടെയാണ് അപകടം. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. എല്ലാവര്‍ഷവും നടക്കുന്ന മേളയാണിത്. ഇത്തവണ എട്ട് കാളകളുടെ കൂട്ടമാണ് ഉണ്ടായിരുന്നത്. ചടങ്ങിനിടെ ചില കാളകള്‍ അക്രമാസക്തരായി കാണികള്‍ക്കിടയിലേക്ക് പാഞ്ഞടുക്കുകയായിരുന്നു.

അനുമതി വാങ്ങാതെയാണ് ഗ്രാമീണര്‍ മേള നടത്തിയത്. ഇതുവരെ പൊലീസ് കേസ് എടുത്തിട്ടില്ല. വടക്കൻ കര്‍ണാടകയിലെ പ്രധാനമേളയാണിത്. ബാഗല്‍കോട്ട്, ബെളഗാവി, ഹുബ്ബള്ളി, കല്‍ബുര്‍ഗി അടക്കമുള്ള കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍നിന്നും മഹാരാഷ്ട്രയില്‍നിന്നും മേളയില്‍ പങ്കെടുക്കാൻ ആളുകള്‍ എത്താറുണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പ്: ജെഡിഎസ് ബിജെപി സഖ്യത്തിലേക്കോ?; നിലപാട് വ്യക്തമാക്കി എച്ച്‌ ഡി കുമാരസ്വാമി

വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച്‌ ജെഡിഎസ് നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച്‌ ഡി കുമാരസ്വാമി.അത്തരത്തില്‍ യാതൊരു ചര്‍ച്ചകളും നടന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. “ഇതൊക്കെ ഊഹാപോഹങ്ങള്‍ മാത്രമാണ്. രാഷ്ട്രീയത്തില്‍ ഇത്തരം കിംവദന്തികള്‍ സാധാരണമാണ്. ഇതുവരെ അത്തരം ചര്‍ച്ചകളൊന്നും നടന്നിട്ടില്ല, ഞങ്ങളുമായി അത്തരമൊരു സഖ്യം ആരും നിര്‍ദ്ദേശിച്ചിട്ടുമില്ല,” മാധ്യമപ്രവര്‍ത്തകരോടായി കുമാരസ്വാമി പറഞ്ഞു.

അടുത്തിടെ നടത്തിയ ഡല്‍ഹി സന്ദര്‍ശനത്തിനിടെ കുമാരസ്വാമി മുതിര്‍ന്ന ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ജെഡിഎസ് ലോക്സഭ തിരഞ്ഞെടുപ്പോടെ ബിജെപി സഖ്യത്തിന്റെ ഭാഗമാവുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. സമീപകാലത്ത് പാര്‍ട്ടി സ്വീകരിച്ച്‌ വരുന്ന ബിജെപി അനുകൂല നിലപാടുകളും പ്രചരണത്തിന് ശക്തി പകര്‍ന്നു.ദേശീയ തലത്തില്‍ പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ കുമാരസ്വാമി ആഗ്രഹിക്കുന്നുവെന്നും അതിന് ബിജെപി ബന്ധം തുണയാകുമെന്നും ജെഡിഎസ് വിലയിരുത്തിയതായും റിപ്പോര്‍ട്ടുകള്‍ അവകാശപ്പെട്ടു.

എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന വാര്‍ത്തകളും കുമാരസ്വാമി നിഷേധിച്ചു. “എനിക്ക് ദേശീയ രാഷ്ട്രീയത്തില്‍ താല്‍പ്പര്യമില്ല, മാത്രമല്ല, പാര്‍ട്ടി പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം മൂലമാണ് ഞാൻ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ മത്സരിച്ചത്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ജൂണ്‍ 23 ന് പട്‌നയില്‍ നടക്കാനിരിക്കുന്ന ബിജെപി വിരുദ്ധ പാര്‍ട്ടികളുടെ യോഗത്തില്‍ താൻ പങ്കെടുക്കില്ലെന്ന് മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

പുതിയ പാര്‍ലമെന്റ് മന്ദിര ഉദ്ഘാടനം കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്കരിച്ചപ്പോള്‍ എച്ച്‌ഡി ദേവഗൗഡ പരിപാടിയില്‍ പങ്കെടുത്തതും ശ്രദ്ധേയമായിരുന്നു.ബിജെപി സഖ്യത്തെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ “ബിജെപിയുമായി ഒരുതരത്തിലുള്ള ബന്ധവും സ്ഥാപിക്കാതെ രാഷ്ട്രീയം നടത്തുന്ന രാജ്യത്തെ ഒരു പാര്‍ട്ടിയെ കാണിക്കൂ,” എന്നായിരുന്നു ദേവഗൗഡ കഴിഞ്ഞയാഴ്ച നടത്തിയ പ്രതികരണം. വിവിധ സംസ്ഥാനങ്ങളിലെ നിരവധി പാര്‍ട്ടികള്‍ നേരിട്ടോ അല്ലാതെയോ ബിജെപിയുമായി കൈകോര്‍ത്തിട്ടുണ്ട്.

കോണ്‍ഗ്രസിന്റെ നിരവധി നേതാക്കള്‍ ബിജെപിയിലേക്ക് പോയി, ഇത് കര്‍ണാടകയില്‍ പോലും കാണാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group