Home Featured ബെംഗളൂരുവിന് പുറത്ത് അഞ്ച് ഹൈടെക്‌ സാറ്റലൈറ്റ് ടൗണുകൾ വരുന്നു

ബെംഗളൂരുവിന് പുറത്ത് അഞ്ച് ഹൈടെക്‌ സാറ്റലൈറ്റ് ടൗണുകൾ വരുന്നു

by admin

ബെംഗളൂരു: ബെംഗളൂരുവിന് പുറത്ത് അഞ്ച് ഹൈടെക്ക് സാറ്റലൈറ്റ് ടൗണുകൾ വികസിപ്പിച്ചെടുക്കാൻ പദ്ധതിയുമായി സർക്കാർ. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ ആഡംബര വില്ലകളുൾപ്പെടെയുള്ളവ നിർമിക്കുന്നതിനുള്ള പദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ ഭവന മന്ത്രി സമീർ അഹമ്മദ്ഖാൻ കർണാടക ഹൗസിങ് ബോർഡിന് നിർദേശം നൽകി.

ഓരോ സാറ്റലൈറ്റ് ടൗണിലും 500 ഏക്കറുകളിലായി 1000 വില്ലകളുണ്ടാകുമെന്ന് ഹൗസിങ് ബോർഡ് ഉദ്യോഗസ്ഥരുമായി ചേർന്നയോഗത്തിന് ശേഷം മന്ത്രി വ്യക്തമാക്കി. ബെംഗളൂരുവിന് നേരത്തേതന്നെ അന്താരാഷ്ട്ര ബഹുമതി ലഭിച്ചിട്ടുള്ളതാണ്. വിദേശ രാജ്യങ്ങളിൽനിന്ന് വ്യവസായപ്രമുഖരും മറ്റ്‌ വി.ഐ.പി.കളും വരുന്നതിനാൽ ബെംഗളൂരുവിന് പുറത്ത് വില്ലകൾക്ക് ആവശ്യം കൂടിവരുന്നുണ്ടെന്നും പദ്ധതിക്കുള്ള സ്ഥലം എത്രയുംവേഗം കണ്ടെത്തുമെന്നും സമീർ അഹമ്മദ് ഖാൻ പറഞ്ഞു.

ഭൂമിയേറ്റെടുക്കുന്നത് ഹൗസിങ് ബോർഡിന് ബാധ്യതയാകാതിരിക്കാൻ ഭൂവുടുമകളുമായി തുല്യ പങ്കാളിത്തത്തോടെയാകും പദ്ധതി നടപ്പാക്കുക. ഇപ്പോൾ പ്രഖ്യാപിച്ച പദ്ധതിക്കുപുറമേ മൈസൂരു റോഡിന് സമീപം 2000 ഏക്കർ ടൗൺഷിപ്പ് നടപ്പാക്കാൻ ഹൗസിങ് ബോർഡ് പദ്ധതിയിടുന്നുണ്ടെന്നാണ് വിവരം. ബി.ജി.എസ്. ഇന്റർനാഷണൽ സ്കൂളിന് സമീപമാണ് ടൗൺഷിപ്പ് ലക്ഷ്യമിടുന്നത്.

കേരള-കർണാടക കലാകാരൻമാരുടെ ചിത്രകലാ ക്യാമ്പ് ഇന്നുമുതൽ

ബെംഗളൂരു: കർണാടകയിലെ ചിത്രകാരൻമാരുടെ കൂട്ടായ്മയായ ‘ആർട്ട് വേവും’ കേരളത്തിലെ ചിത്രകാരൻമാരുടെ കൂട്ടായ്മയായ ‘വരഗ്രീൻ ആർട്ടിസ്റ്റ് കമ്യൂണും’ സംയുക്തമായി ബെംഗളൂരുവിൽ ചിത്രകലാ ക്യാമ്പ് നടത്തുന്നു. വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ ബെംഗളൂരു മടിവാള ലേക്ക്‌ഷോർ പാർക്കിലാണ് ഇരു സംസ്ഥാനങ്ങളിലേയും പ്രമുഖ ചിത്രകാരൻമാർ പങ്കെടുക്കുന്ന ‘ബാൻ ഗ്ലോബ് ട്രോട്ട്’ എന്ന പേരിൽ ക്യാമ്പ് നടക്കുന്നത്.

കേരളത്തിലെ പതിനഞ്ച് കലാകാരന്മാരും കർണാടകയിലെ ഏഴ് കലാകരന്മാരും കാൻവാസിൽ വർണവിസ്മയങ്ങളൊരുക്കും. വെള്ളിയാഴ്ച ഉച്ചക്ക് 1.30- ന് ഉദ്ഘാടന ചടങ്ങ് നടക്കും. കലാസൃഷ്ടികൾ പിന്നീട് നഗരത്തിലെ പ്രമുഖ ഗാലറിയിൽ പ്രദർശിപ്പിക്കും. കേരളത്തിലെ വിവിധ ജില്ലകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ചിത്രകാരൻമാരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. പ്രശസ്ത ചിത്രകാരൻമാരായ ജോഷി പേരാമ്പ്ര, ഷെഫീക്ക് പുനത്തിൽ എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group