Home Featured ഈജിപുര മേൽപ്പാലം നിർമാണം വേഗത്തിലാക്കാൻ നിർദേശം

ഈജിപുര മേൽപ്പാലം നിർമാണം വേഗത്തിലാക്കാൻ നിർദേശം

by admin

ബെംഗളൂരു: വർഷങ്ങളായിട്ടും പണിപൂർത്തിയാകാതെ കിടക്കുന്ന ഈജിപുര മേൽപ്പാലം വേഗത്തിൽ പൂർത്തിയാകാനുള്ള വഴിതെളിയുന്നു. മേൽപ്പാലം നിർമാണം വേഗത്തിൽ പൂർത്തിയാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ബെംഗളൂരു വികസന ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.) ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

പാതിവഴിയിൽ നിലച്ചുപോയ മേൽപ്പാലം നിർമാണം പുനരാരംഭിക്കാൻ ബി.ബി.എം.പി. അവസാനം വിളിച്ച ടെൻഡറിൽ ഒരു കമ്പനി മുന്നോട്ടുവന്നിട്ടുള്ളതും പദ്ധതി വേഗത്തിൽ നടപ്പാകാനുള്ള സാധ്യതതെളിയുന്നു. നിർമാണം നിലച്ചശേഷം പുനരാരംഭിക്കാൻ നാലുതവണയാണ് ബി.ബി.എം.പി. ടെൻഡർ വിളിച്ചത്. നാലാമത്തെ ടെൻഡറിനോട് ഒരുകമ്പനിമാത്രമേ പ്രതികരിച്ചിട്ടുള്ളൂ.

ഈ കമ്പനിക്ക് നിർമാണ കരാർ കൊടുക്കുമോയെന്ന് അധികം താമസിയാതെ അറിയാനാകും. ടെൻഡർ റിപ്പോർട്ട് ബി.ബി.എം.പി. ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥിന്റെ നേതൃത്വത്തിലുള്ള ടെൻഡർ അവലോകനകമ്മിറ്റിക്ക് അയച്ചിട്ടുണ്ട്. ഇവിടുന്ന് അംഗീകാരം ലഭിച്ചാൽ അന്തിമ അനുമതിക്കായി നഗരവികസനവകുപ്പിന് സമർപ്പിക്കും. നഗരവികസനവകുപ്പ് അനുവദിച്ചാൽ ഈ കമ്പനി തന്നെ മേൽപ്പാലംനിർമാണം ഏറ്റെടുക്കും. പുതിയസർക്കാർ മേൽപ്പാലം വേഗത്തിൽ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്.

മുൻ കോൺഗ്രസ് സർക്കാരിന്റെകാലത്താണ് മേൽപ്പാലം നിർമാണംതുടങ്ങിയത്. പിന്നീട് സഖ്യസർക്കാരും ബി.ജെ.പി. സർക്കാരും വന്നെങ്കിലും നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായില്ല.

ഈജിപുര മെയിൻറോഡ് ജങ്‌ഷൻമുതൽ കേന്ദ്രീയ സദൻ ജങ്‌ഷൻവരെയാണ് രണ്ടരക്കിലോമീറ്റർ ദൈർഘ്യമുള്ള മേൽപ്പാലം നിർമിക്കുന്നത്. 2017-ൽ സിംപ്ലെക്സ് ഇൻഫ്രാസ്ട്രക്ചർ എന്ന കമ്പനിക്കായിരുന്നു നിർമാണക്കരാർ നൽകിയത്. 2019-ൽ മേൽപ്പാലംനിർമാണം പൂർത്തിയാക്കാനായിരുന്നു ലക്ഷ്യം. എന്നാൽ, നിർമാണം പതിയെ ആയിരുന്നു. ഇതിന്റെഫലമായി ടെൻഡർ റദ്ദാക്കി.

പിന്നീട് നിർമാണം പുനരാരംഭിക്കാൻ മൂന്നു തവണ ടെൻഡർക്ഷണിച്ചിട്ടും ഫലമുണ്ടായില്ല. ഇപ്പോൾ നാലാമത്തെ ടെൻഡർ ഫലംകാണുമെന്നാണ് പ്രതീക്ഷ. അതേസമയം, നിർമാണച്ചെലവ് 252 കോടിരൂപയായി കണക്കാക്കിയത് കോർപ്പറേഷന് വെല്ലുവിളിയായേക്കും. 204 കോടി രൂപയായിരുന്നു ബി.ബി.എം.പി. ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ ടെൻഡറിൽപങ്കെടുത്ത കമ്പനി കൂടുതൽ തുകയ്ക്കായി വാദിക്കുകയായിരുന്നു.

കര്‍ണാടകയില്‍ പശുക്കളെ കടത്തിക്കൊണ്ടുപോയതിന് നാലുപേര്‍ അറസ്റ്റില്‍

മംഗളൂരു: പശുക്കളെ അറവുശാലയിലേക്കു കൊണ്ടുപോയ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കന്നഡ ജില്ലയിലെ അംബ്ലമോഗാരു ഗ്രാമത്തില്‍നിന്ന് പശുക്കളെ വിലകൊടുത്തു വാങ്ങിയശേഷം മിനി വാനില്‍ ഉള്ളാള്‍ താലൂക്കിലെ അലേകലയിലെ അറവുശാലയിലേക്കു കൊണ്ടുപോവുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

വാഹനത്തിലുണ്ടായിരുന്ന അഹമ്മദ് ഇര്‍സാദ്, ഖാലിദ്, ജാഫര്‍ സാദിക്, ഫയാസ് എന്നിവരെ പോലീസ് പിടികൂടി. ഇവരില്‍ ഖാലിദ് കാസര്‍ഗോഡ് സ്വദേശിയാണ്. മറ്റുള്ളവര്‍ ഉള്ളാല്‍ സ്വദേശികളും.

യാത്രയ്ക്കിടെ വാഹനം കേകേടാവുകയും നാട്ടുകാരുടെ സഹായത്തോടെ വാഹനം തള്ളുന്നതിനിടെ ടാര്‍പോളിനില്‍ മറച്ചനിലയില്‍ പശുക്കളെ കണ്ടതു ചിലര്‍ ചോദ്യം ചെയ്തതോടെ നാലുപേരും ഓടിരക്ഷപ്പെടുകയുമായിരുന്നു. നാട്ടുകാരുടെ പരാതിയിലാണ് കാലിസംരക്ഷണം-അറവുനിരോധനം നിയമപ്രകാരം പോലീസ് കേസെടുത്തത്.

You may also like

error: Content is protected !!
Join Our WhatsApp Group